x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിശബ്ദം

ഡോ. ​​​മു​​​ഞ്ഞി​​​നാ​​​ട് പ​​​ത്‌​​​മ​​​കു​​​മാ​​​ർ
Published: February 18, 2026 12:39 AM IST | Updated: February 18, 2026 12:39 AM IST

ക​​​വി​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഞാ​​​ൻ ഭാ​​​ഷ പ​​​ഠി​​​ച്ച​​​ത്; അ​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ട​​​യ്ക്കി​​​ടെ ഞാ​​​ൻ നി​​​ശ​​​ബ്ദ​​​നാ​​​യി​​​പ്പോ​​​കു​​​ന്ന​​​ത് എ​​​ന്നെ​​​ഴു​​​തി ഒ​​​രു കൂ​​​ട്ടു​​​കാ​​​രി​​​ക്ക് കൊ​​​ടു​​​ത്ത​​​പ്പോ​​​ൾ അ​​​വ​​​ൾ കാ​​​തോ​​​ളം അ​​​രി​​​കി​​​ലെ​​​ത്തി പ​​​റ​​​ഞ്ഞു, “ഓ​​​ർ​​​ക്കാ​​​പ്പു​​​റ​​​ത്ത് ഒ​​​രു ചും​​​ബ​​​നം കി​​​ട്ടി​​​യാ​​​ൽ നി​​​ന്‍റെ നി​​​ശ​​​ബ്ദ​​​ത ത​​​ക​​​ർ​​​ന്നു​​​വീ​​​ഴി​​​ല്ലേ?” എ​​​ന്ന്. ഞാ​​​ൻ മ​​​റു​​​പ​​​ടി​​​യൊ​​​ന്നും പ​​​റ​​​ഞ്ഞി​​​ല്ല. നി​​​ശ​​​ബ്ദ​​​ത​​​യ്ക്ക് സൂ​​​ക്ഷ്മ​​​മാ​​​യ അ​​​ട​​​രു​​​ക​​​ളു​​​ണ്ട്. അ​​​ത് മ​​​ന​​​സും ശ​​​രീ​​​ര​​​വും ചേ​​​ർ​​​ന്ന ഒ​​​രു ല​​​യ​​​മാ​​​ണ്. അ​​​തി​​​നെ യു​​​ക്തി​​​പ​​​ര​​​മാ​​​യോ ശാ​​​സ്ത്രീ​​​യ​​​മാ​​​യോ നി​​​ർ​​​വ​​​ചി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് എ​​​നി​​​ക്കു തോ​​​ന്നു​​​ന്നി​​​ല്ല. ഒ​​​രു​​​ത​​​രം ബോ​​​ധോ​​​ദ​​​യം​​​ത​​​ന്നെ​​​യാ​​​ണ് നി​​​ശ​​​ബ്ദ​​​ത​​​യെ​​​ന്ന് ഓ​​​ഷോ പ​​​റ​​​യു​​​ന്നു​​​ണ്ട്. ഒ​​​രാ​​​ൾ നി​​​ശ​​​ബ്ദ​​​നാ​​​കു​​​ന്പോ​​​ൾ അ​​​ന​​​ന്ത​​​കോ​​​ടി പ്ര​​​കാ​​​ശ​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​യാ​​​ൾ​​​ക്കു ചു​​​റ്റും ചു​​​ഴി​​​യാ​​​യി​​​ത്തീ​​​രു​​​ക​​​യാ​​​ണ്. ഇ​​​മ​​​വെ​​​ട്ടാ​​​ത്ത ക​​​ണ്ണി​​​ണ​​​ക​​​ളി​​​ൽ വാ​​​യു നി​​​ശ്ച​​​ല​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന​​​തു കാ​​​ണാം. ഉ​​​ള്ളി​​​ലെ ജ​​​ടാ​​​ഭാ​​​രം ഒ​​​ന്നി​​​റ​​​ക്കി​​​വ​​​യ്ക്കാ​​​നാ​​​കു​​​ന്നു. ഗാ​​​ഢ​​​നി​​​ദ്ര​​​യി​​​ൽ നാം ​​​അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സ​​​ഹ​​​ജ​​​മാ​​​യ അ​​​സ്തി​​​ത്വം നി​​​ശ​​​ബ്ദ​​​ത​​​യി​​​ലും ന​​​മു​​​ക്ക് അ​​​നു​​​ഭ​​​വി​​​ക്കാ​​​നാ​​​കു​​​ന്നു. ആ ​​​അ​​​ർ​​​ഥ​​​ത്തി​​​ൽ നി​​​ശ​​​ബ്ദ​​​ത ഒ​​​രു പ്രാ​​​ണ​​​ശ​​​ക്തി​​​കൂ​​​ടി​​​യാ​​​ണ്. അ​​​തൊ​​​രു ചും​​​ബ​​​ന​​​ത്താ​​​ൽ ഉ​​​ല​​​ഞ്ഞു​​​പോ​​​കു​​​ന്ന ഒ​​​ന്ന​​​ല്ല.

ഒ​​​രു ചു​​​വ​​​ടി​​​ൽ​​​നി​​​ന്നാ​​​ണ് ആ​​​യി​​​രം നാ​​​ഴി​​​ക​​​യു​​​ടെ തീ​​​ർ​​​ഥാ​​​ട​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​റ​​​യാ​​​റു​​​ണ്ട്. നി​​​ശ​​​ബ്ദ​​​ത​​​യും അ​​​തു​​​പോ​​​ലെ​​​ത​​​ന്നെ​​​യാ​​​ണ്. ഒ​​​രു ചു​​​വ​​​ട് ഒ​​​രു നി​​​മി​​​ഷ​​​ത്തെ മൗ​​​ന​​​മാ​​​ണ്. അ​​​തു സാ​​​ധ​​​കം ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല. അ​​​തി​​​ന് നി​​​ത്യ​​​ത​​​പം ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല. ന​​​മ്മു​​​ടെ​​​യു​​​ള്ളി​​​ൽ​​​ത​​​ന്നെ​​​യു​​​ള്ള സ​​​വി​​​ശേ​​​ഷ ശ​​​ക്തി​​​യാ​​​ണ​​​ത്. അ​​​തു തി​​​രി​​​ച്ച​​​റി​​​യു​​​ന്നി​​​ട​​​ത്തു​​​നി​​​ന്നാ​​​ണ് അ​​​നു​​​ഭൂ​​​തി​​​യു​​​ടെ ഒ​​​രു സ​​​ര​​​ണി സ​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഉ​​​ള്ളി​​​ൽ നി​​​ത്യ​​​ശൈ​​​ത്യ​​​ത്തി​​​ൽ അ​​​മ​​​ർ​​​ന്നു​​​കി​​​ട​​​ക്കു​​​ന്ന നി​​​ശ​​​ബ്ദ​​​ത​​​യെ പൊ​​​ള്ളി​​​ക്കാ​​​ൻ ഒ​​​രു പു​​​സ്ത​​​കം വാ​​​യി​​​ച്ചാ​​​ൽ മ​​​തി. എ​​​ല്ലാ പു​​​സ്ത​​​ക​​​വും എ​​​ന്ന് ഇ​​​തി​​​ന​​​ർ​​​ഥ​​​മി​​​ല്ല. എ​​​ന്നെ നി​​​ശ​​​ബ്ദ​​​നാ​​​ക്കാ​​​ൻ അ​​​ക​​​മേ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച ഒ​​​രു പു​​​സ്ത​​​ക​​​മു​​​ണ്ട്. ആ ​​​ഒ​​​രൊ​​​റ്റ പു​​​സ്ത​​​ക​​​ത്തി​​​നൊ​​​പ്പം ചേ​​​ർ​​​ത്തു​​​വ​​​യ്ക്കാ​​​ൻ മ​​​റ്റൊ​​​രു പു​​​സ്ത​​​ക​​​വും ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല എ​​​ന്ന​​​ത് എ​​​ന്നെ ഇ​​​പ്പോ​​​ഴും അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന ഒ​​​ന്നാ​​​ണ്. പോ​​​ണ്ടി​​​ച്ചേ​​​രി അ​​​ര​​​ബി​​​ന്ദോ ആ​​​ശ്ര​​​മ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഞാ​​​ൻ ‘സാ​​​വി​​​ത്രി’ വാ​​​ങ്ങി​​​യ​​​ത്. ആ​​​ശ്ര​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ മ​​​ര​​​ച്ചു​​​വ​​​ട്ടി​​​ലി​​​രു​​​ന്ന് ‘സാ​​​വി​​​ത്രി’ വെ​​​റു​​​തേ മ​​​റി​​​ച്ചു​​​നോ​​​ക്കി. ക​​​ട​​​ലി​​​ര​​​ന്പു​​​ന്ന ശം​​​ഖ് പോ​​​ലെ ‘സാ​​​വി​​​ത്രി’ ഉ​​​ള്ളം​​​കൈ​​​യി​​​ലി​​​രു​​​ന്ന് തു​​​ടി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. പ​​​തി​​​യെ ഞാ​​​ന​​​തി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​നി​​​ന്നു. ന​​​ല്ല ഒ​​​ഴു​​​ക്കു​​​ണ്ട്. സ​​​പ്ത​​​സാ​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് കു​​​തി​​​കൊ​​​ള്ളും ഉ​​​യി​​​ർ​​​പ്പ്. ഇ​​​ട​​​യ്ക്കെ​​​പ്പോ​​​ഴോ ഇ​​​ട​​​യ​​​ന്‍റെ പു​​​ല്ലാ​​​ങ്കു​​​ഴ​​​ൽ​​​പോ​​​ലൊ​​​രു നി​​​ന​​​ദം. ചി​​​ല​​​പ്പോ​​​ഴ​​​ത് ത്രി​​​പു​​​ട​​​യാ​​​കും. ചി​​​ല​​​പ്പോ​​​ഴ​​​ത് ആ​​​ഴി​​​ത​​​ൻ നി​​​ത്യ​​​മാം തേ​​​ങ്ങ​​​ലാ​​​കും.

എ​​​ത്ര വേ​​​ഗ​​​ത്തി​​​ലാ​​​ണ് ‘സാ​​​വി​​​ത്രി’ എ​​​ന്നെ നി​​​ശ​​​ബ്ദ​​​ത​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​ത്. ആ ​​​ശോ​​​ക​​​നാ​​​ശി​​​നി​​​യി​​​ൽ ഇ​​​റ​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ഹൃ​​​ദ​​​യ​​​നാ​​​രി​​​യാ​​​യ എ​​​ന്തോ ഒ​​​ന്ന് ചേ​​​ത​​​ന​​​യി​​​ൽ നി​​​റ​​​യു​​​ന്നു. അ​​​തു ബൃ​​​ഹ​​​ത്താ​​​യ പ്ര​​​പ​​​ഞ്ചം​​​ത​​​ന്നെ​​​യാ​​​കാം. അ​​​തു​​​മ​​​ല്ലെ​​​ങ്കി​​​ൽ ധ്യാ​​​നോ​​​ന്മു​​​ഖ​​​മാ​​​യ ചി​​​ദാ​​​കാ​​​ശ​​​മാ​​​കാം. ഗ​​​ന്ധ​​​മാ​​​യോ രു​​​ചി​​​യാ​​​യോ സ്പ​​​ർ​​​ശ​​​മാ​​​യോ കാ​​​ഴ്ച​​​യാ​​​യോ അ​​​തു ശു​​​ഭ​​​നാ​​​ള​​​മാ​​​യ് ഉ​​​ള്ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്നു. ക​​​ട​​​ന്നുക​​​ഴി​​​ഞ്ഞാ​​​ൽ നി​​​ശ​​​ബ്ദ​​​ത​​​യു​​​ടേ​​​താ​​​യ ഒ​​​ര​​​ര​​​ങ്ങാ​​​ണ്. അ​​​തി​​​ൽ ല​​​യി​​​ക്കാം. എ​​​ന്നാ​​​ലി​​​ത് പ​​​ര​​​മാ​​​ന​​​ന്ദ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​നു​​​ള്ള കു​​​റു​​​ക്കു​​​വ​​​ഴി​​​യ​​​ല്ല. കാ​​​ൽ​​​ത്ത​​​ള​​​ക​​​ളും കേ​​​ശ​​​ഭാ​​​ര​​​വും ഛത്ര​​​ചാ​​​മ​​​ര​​​ങ്ങ​​​ളും അ​​​ഴി​​​ച്ചു​​​വ​​​ച്ച് പച്ച​​​മ​​​ണ്ണി​​​ൽ ച​​​വിട്ടിനി​​​ൽ​​​ക്കു​​​ന്പോ​​​ഴു​​​ള്ള സു​​​ഖം. ആ ​​​സു​​​ഖം നി​​​ശ​​​ബ്ദ​​​ത​​​യു​​​ടെ ആ​​​ദ്യ അ​​ട​​​യാ​​​ള​​​മാ​​​ണ്. അ​​​തി​​​ലെ​​​ത്ത​​​പ്പെ​​​ട്ടാ​​​ൽ അ​​​പാ​​​ര​​​മാ​​​യ സൗ​​​മ്യ​​​ത സു​​​ഖ​​​ക​​​ര​​​മാ​​​യ സൂ​​​ര്യ​​​പ്ര​​​കാ​​​ശം​​​പോ​​​ലെ ന​​​മു​​​ക്ക് അ​​​നു​​​ഭ​​​വി​​​ക്കാ​​​നാ​​​വും.

പു​​​സ്ത​​​ക​​​ങ്ങ​​​ൾ മാ​​​ത്ര​​​മ​​​ല്ല, ചി​​​ല രാ​​​ഗ​​​മാ​​​ലി​​​ക​​​ക​​​ൾ കേ​​​ൾ​​​ക്കു​​​ന്പോ​​​ൾ​​​പോ​​​ലും ന​​​മു​​​ക്ക് നി​​​ശ​​​ബ്ദ​​​ത​​​യി​​​ലെ​​​ത്താ​​​നാ​​​കും. ഒ​​​രു ക​​​ച്ചേ​​​രി കേ​​​ൾ​​​ക്കു​​​ന്പോ​​​ൾ സ​​​ദ​​​സ് മു​​​ഴു​​​വ​​​ൻ നി​​​ശ​​​ബ്ദ​​​മാ​​​ണ്. ചി​​​ല​​​ർ അ​​​വ​​​രു​​​ടെ ശ​​​ബ്ദ​​​ത്തി​​​ൽ ഉ​​​ള്ളി​​​ലെ മ​​​ണ്ഡ​​​പ​​​ത്തി​​​ലി​​​രു​​​ന്ന് അ​​​തി​​​നൊ​​​പ്പം പാ​​​ടു​​​ന്നു​​​ണ്ടാ​​​കും. എ​​​ന്നാ​​​ൽ, അ​​​ധി​​​കം പേ​​​രും നി​​​ശ​​​ബ്ദ​​​രാ​​​യി​​​രി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് ന​​​വ​​​രാ​​​ത്രി സം​​​ഗീ​​​തോ​​​ത്സ​​​വ​​​ങ്ങ​​​ൾ കേ​​​ട്ടു​​​ന​​​ട​​​ന്ന കാ​​​ലം ഓ​​​ർ​​​മ​​​വ​​​രു​​​ന്നു. ഒ​​​രെ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ ക്ലാ​​​സി​​​ക്ക​​​ൽ സം​​​ഗീ​​​ത​​​വു​​​മാ​​​യി ന​​​ല്ല ബ​​​ന്ധ​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് എ​​​ന്നെ അ​​​വി​​​ടേ​​​ക്ക​​​യ​​​ച്ച​​​ത് വി​​​ഷ്ണു​​​നാ​​​രാ​​​യ​​​ണ​​​ൻ ന​​​ന്പൂ​​​തി​​​രി സാ​​​റാ​​​ണ്.

അ​​​ദ്ദേ​​​ഹ​​​മാ​​​ണെ​​​നി​​​ക്ക് മ​​​നോ​​​ധ​​​ർ​​​മ സം​​​ഗീ​​​ത​​​ത്തെ​​​ക്കു​​​റി​​​ച്ചും ന​​​വ​​​രാ​​​ത്രി മ​​​ണ്ഡ​​​പ കൃ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും പ​​​റ​​​ഞ്ഞു​​​ത​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ സം​​​ഗീ​​​തം​​​പോ​​​ലെ ശ്ര​​​വ​​​ണ​​​സു​​​ഖ​​​മു​​​ള്ള ഒ​​​ന്നാ​​​യി​​​രു​​​ന്നു. കേ​​​ട്ട കീ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ‘അ​​​ല​​​ർ​​​ശ​​​ര​​​പ​​​രി​​​താ​​​ല​’വും ‘പ​​ന്ന​​ഗേ​​ന്ദ്ര ശ​​​യ​​​ന​’​​വു​​​മൊ​​​ക്കെ ഓ​​​ർ​​​മ​​​യി​​​ലു​​​ണ്ട്. ആ ​​​രാ​​​ഗ​​​വി​​​സ്താ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ക​​​മേ ആ​​​ളു​​​ന്നൊ​​​രു ​ഋ​​​തു​​​പ്പ​​​ക​​​ർ​​​ച്ച​​​യു​​​ണ്ട്. അ​​​തു കേ​​​ട്ടി​​​രി​​​ക്കു​​​ന്പോ​​​ൾ ഉ​​​ള്ളി​​​ലെ പാ​​​തി​​​ തു​​​വ​​​ർ​​​ത്തി​​​യ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ൾ പോ​​​ലും ആ​​​കെ വ​​​റ്റി​​​പ്പോ​​​കു​​​ന്ന മ​​​ട്ട്. ഒ​​​രു കാ​​​റ്റ​​​ടി​​​ച്ചാ​​​ൽ​​​പോ​​​ലും പാ​​​ടി​​​പ്പോ​​​കാ​​​ത്ത മു​​​ള​​​ങ്കാ​​​ടു​​​ക​​​ൾ​​​ക്കു ന​​​ടു​​​വി​​​ൽ​​​പ്പെ​​​ട്ട​​​പോ​​​ലെ നി​​​ശ​​​ബ്ദ​​​ത​​​യു​​​ടെ ല​​​യം അ​​​താ​​​ണ്. ഉ​​​ള്ളി​​​ലെ വാ​​​ങ്മ​​​യ​​​മാ​​​യ അ​​​ഗ്നി​​​യെ കെ​​​ടു​​​ത്തി സ്വ​​​ച്ഛാം​​​ഗി​​​യാ​​​യ നി​​​ശ​​​ബ്ദ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന നി​​​മി​​​ഷം.

കു​​​മാ​​​ര​​​നാ​​​ശാ​​​ന്‍റെ ‘പ്ര​​​രോ​​​ദ​​​നം’ വാ​​​യി​​​ക്കു​​​ന്പോ​​​ഴെ​​​ല്ലാം നി​​​ശ​​​ബ്ദ​​​ത​​​യു​​​ടെ ആ​​​ഴം​ കൂ​​​ടി​​​വ​​​രു​​​ന്ന​​​താ​​​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ആ​​​ശാ​​​നി​​​ലെ ക​​​വി​​​യും കേ​​​ര​​​ള​​​ക്ക​​​ര​​​യും തേ​​​ങ്ങിത്തേ​​​ങ്ങി ഒ​​​ടു​​​വി​​​ൽ വി​​​യോ​​​ഗ​​​വ്യ​​​ഥ​​​യാം നി​​​ശ​​​ബ്ദ​​​ത​​​യി​​​ൽ അ​​​ലി​​​യു​​​ക​​​യാ​​​ണ്. ക​​​വി​​​യു​​​ടെ എ​​​രിഞ്ഞ​​​ട​​​ങ്ങ​​​ൽകൂ​​​ടി​​​യാ​​​ണ​​​ത്. അ​​​ത്ര​​​മേ​​​ൽ ആ​​​ഴ​​​മേ​​​റി​​​യ നി​​​ശ​​​ബ്ദ​​​ത​​​കൊ​​​ണ്ടാ​​​ണ് ആ​​​ശാ​​​ൻ ആ ​​​ച​​​ര​​​മ​​​കാ​​​വ്യം പ​​​ണി​​​തു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഒ​​​ടു​​​വി​​​ൽ ആ ​​​നി​​​ശ​​​ബ്ദ​​​ത അ​​​ഖ​​​ണ്ഡ​​​വി​​​ശ്ര​​​മ സു​​​ഖ​​​ത്തി​​​ലൂ​​​ടൊ​​​ഴു​​​കി മോ​​​ക്ഷാ​​​ന​​​ന്ദ​​​ത്തി​​​ൽ വി​​​ല​​​യം​​​കൊ​​​ള്ളു​​​ക​​​യാ​​​ണ്. ഇ​​​വി​​​ടെ നി​​​ശ​​​ബ്ദ​​​ത​​​യ്ക്ക് ക്ഷ​​​ണി​​​ക ജീ​​​വി​​​ത​​​ധാ​​​ര​​​യു​​​ടെ പു​​​ന​​​രാ​​​വൃ​​​ത്തിര​​​ഹി​​​ത​​​മാ​​​യ മോ​​​ക്ഷം​​​കൂ​​​ടി​​​യു​​​ണ്ട്. പ​​​ക​​​ലി​​​നെ ജീ​​​വി​​​ത​​​മാ​​​യും രാ​​​വി​​​നെ മൃ​​​തി​​​യാ​​​യും സ​​​ങ്ക​​​ല്പി​​​ക്കു​​​ന്ന ക​​​വി, ഇ​​​തി​​​നു മ​​​ധ്യേ​​​യു​​​ള്ള ത​​​മഃ​​​സ്ഥാ​​​ന​​​ത്തെ​​​യാ​​​ണ്, ശൂ​​​ന്യാ​​​വ​​​സ്ഥ​​​യെ​​​യാ​​​ണ് നി​​​ശ​​​ബ്ദ​​​ത​​​കൊ​​​ണ്ട് അ​​​ള​​​ന്നെ​​​ടു​​​ക്കു​​​ന്ന​​​ത്. ‘പ്ര​​​രോ​​​ദ​​​നം’ എ​​​ന്‍റെ നി​​​ശ​​​ബ്ദ​​​ത​​​യെ പ​​​ല കാ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ഠി​​​പ്പി​​​ച്ച ഒ​​​ര​​​നു​​​ഭ​​​വ​​​മാ​​​ണ്. മു​​​ക​​​ളി​​​ലേ​​​ക്ക് ക​​​യ​​​റി​​​വ​​​രാ​​​നാ​​​കാ​​​ത്ത​​​വി​​​ധം അ​​​തു നി​​​ശ​​​ബ്ദ​​ത​​​യു​​​ടെ ആ​​​ഴ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചു​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്നു.‌

ഇ​​​തെ​​​ഴു​​​തി നി​​​ർ​​​ത്തു​​​ന്പോ​​​ൾ നി​​​ണ​​​മു​​​ണ്ടീ​​​ടു​​​ന്ന ന​​​ര​​​ക​​​പ്പി​​​ശാ​​​ചു​​​പോ​​​ലെ രാ​​​വ് പു​​​റ​​​ത്തു ക​​​ന​​​ത്തു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. നി​​​ശ​​​ബ്ദ​​​ത​​​യ്ക്കു മീ​​​തെ ഞാ​​​ൻ ശ​​​ബ്ദ​​​ത്തി​​​ന്‍റെ ഒ​​​രു ക​​​രി​​​ന്പ​​​ട​​​മെ​​​ടു​​​ത്തി​​​ട്ടു. പ​​​തി​​​ഞ്ഞ ശ​​​ബ്ദ​​​ത്തി​​​ൽ ഗു​​​ലാം അ​​​ലി പാ​​​ടു​​​ന്നു. “ചു​​​പ് കെ ​​​ചു​​​പ് കെ ​​​രാ​​​ത് ദി​​​ൻ ആം ​​​സു​​​ബ​​​ഹാ​​​നാ​​​യാ​​​ ദ്ഹൈ...”

Tags : Silence Nisabdam

Recent News

Corehub Up