കാ​ട്ടാ​ക്ക​ട: മ​ദ്യ​ല​ഹ​രി​യി​ല്‍ മാ​റ​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നം​ഗ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ഴി​ഞ്ഞാ​ട്ടം.​ ഇന്നലെ പു​ല​ര്‍​ച്ചെ ഒ​ന്ന​ര മ​ണി​യോ​ടു​കൂ​ടി​യാ​ണ് മൂ​ന്നം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.​ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നുപേ​ര്‍ മാ​റ​ന​ല്ലൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​

സിപി​എം ഊ​രൂ​ട്ട​മ്പ​ലം ലോ​ക്ക​ല്‍ ക​മ്മ​റ്റി​യം​ഗം വ​ണ്ട​ന്നൂ​ര്‍ പാ​പ്പാ​കോ​ട് കി​ഴ​ക്കും​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ഭി​ശ​ക്ത്(29), സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ മേ​ലാ​രി​യോ​ട് ദി​ലീ​പ് ഭ​വ​നി​ല്‍ പ്ര​ദീ​പ് (37), ഡിവൈഎ​ഫ്ഐ ​മു​ന്‍ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മേ​ലാ​രി​യോ​ട് ചാ​ന​ല്‍​ക്ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ വി​ഷ്ണു (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടു​കൂ​ടി​യാ​ണ് ഐ​എ​ന്‍ടിയുസി മാ​റ​ന​ല്ലൂ​ര്‍ മുന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ്ണ​ടി​ക്കോ​ണം മ​ഞ്ഞ​റ​മൂ​ല സ്വ​ദേ​ശി കു​മാ​റി​ന്‍റെ വീ​ട്ടി​ലെ ജ​ന​ല്‍ ചി​ല്ല​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു​കൊ​ണ്ട് ആ​ക്ര​മ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ കു​മാ​റി​നു നേ​രെ വാ​ളോ​ങ്ങി ഭീ​കാ​ര​ന്ത​രീ​ക്ഷം സൃഷ്ടി​ക്കു​ക​യാ​യി​രു​ന്നു. കു​മാ​ര്‍ വാ​തി​ല​ട​ച്ചെ​ങ്കി​ലും വാ​തി​ല്‍ ച​വി​ട്ടി പൊ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് പ്ര​ദേ​ശ​ത്തെ പ​ല​യി​ട​ങ്ങ​ളി​ലും പാ​ത​യോ​ര​ത്തും വീ​ടി​ന് പു​റ​ത്തും പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റും, ബൈ​ക്കു​ക​ളും, ടി​പ്പ​ര്‍ ലോ​റി​യും അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്.

സിപി​എം പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന കു​മാ​ര്‍ ക​ഴി​ഞ്ഞ ലോ​ക​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​തി​നു​ശേ​ഷം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് കു​മാ​റി​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്.

കു​രു​തം​കോ​ട് ത​ല​നി​ര പു​ത്ത​ന്‍വീ​ട്ടി​ല്‍ ലി​ല്ലി​ഭാ​യി, മേ​ലാ​രി​യോ​ട് ചെ​ന്നി​യോ​ടി​നു സ​മീ​പം 40 സെ​ന്‍റില്‍ ന​ട്ടു​പി​ടി​പ്പി​ച്ചി​രു​ന്ന റ​ബ്ബ​ര്‍ തൈ​ക​ളും, മ​രി​ച്ചീ​നി​യും സം​ഘം വെ​ട്ടി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.
തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​യോ​ടു​കൂ​ടി മാ​റ​ന​ല്ലൂ​ര്‍ പോ​ലീ​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി. തു​ട​ര്‍​ന്നു പ്രദേ​ശ​ത്തെ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നു ക ണ്ടെത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി. ​ഇ​വ​രു​ടെ കാ​റി​ല്‍നി​ന്ന് മ​ദ്യ​കു​പ്പി​ക​ള്‍ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​ മാ​റ​ന​ല്ലൂ​ര്‍ എ​സ്എ​ച്ച്​ഒ അ​നൂ​പ്, എ​സ്ഐ കി​ര​ണ്‍​ശ്യാം എ​ന്നി​വ​രു​ടെ നേ​തൃത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഡാ​ലോ​ച​ന: കോ​ണ്‍​ഗ്ര​സ്

മാറനല്ലൂർ: ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്നും, ക​ണ്ട​ല ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​റ​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ ഇ​ഡി ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​തി​ന്‍റേ ത​ലേ നാ​ള്‍ ന​ട​ത്തി​യ ആ​ക്ര​മ​ണം ഇതിന്‍റെ ഭാഗമെന്നും കോ​ൺ​ഗ്ര​സ് ആരോപിച്ചു.