113 -ാമത് ശാരദ പ്രതിഷ്ഠവാർഷികവും ധർമപതാകാഘോഷയാത്ര സമ്മേളനവും
1549244
Friday, May 9, 2025 7:19 AM IST
പൂവാർ: ശ്രീ നാരായണ ഗുരുദേവന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ അരുമാനൂർ ശ്രീ നായിനാർ ദേവ ക്ഷേത്രത്തിലെ 113 -ാമത് ശാരദ പ്രതിഷ്ഠയുടെയും 63-ാമത് ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തിന്റെയും വാർഷികത്തോടനുബന്ധിച്ച് ശിവഗിരിയിൽ ഉയർത്തുന്നതിനുള്ള ധർമ്മ പതാക ഘോഷയാത്ര ഇന്നു രാവിലെ ഒന്പതിന് ആരംഭിക്കും.
ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സമ്മേളനം ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് ബസച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. ക്ഷേത്രയോഗം പ്രസിഡന്റ് വി.എസ്. ഷിനു അധ്യക്ഷത വഹിക്കും. ഗുരുധർമ പ്രചാരണസഭ സെക്രട്ടറി അസംഗാനന്ദ ഗിരി, ശിവഗിരിമഠം അംബികാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.
ഗുരുധർമ പ്രചാരണസഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ, ഗുരുധർമ പ്രചാരണ സഭ കോ- ഓർഡിനേറ്റർ അശോകൻ ശാന്തി, എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ജില്ലാ പ്രസിഡന്റ് ഡി. വിശ്വംഭരൻ, ജില്ലാ സെക്രട്ടറി ജി. സുജീന്ദ്ര ബാബു, ക്ഷേത്രം ജനറൽ സെക്രട്ടറി എസ്.പി. സോണി തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.