പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് എം​എ​ല്‍എ റോ​ഡി​ല്‍ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു. പേ​രൂ​ര്‍​ക്ക​ട​യി​ല്‍നി​ന്ന് കു​ട​പ്പ​ക്കു​ന്ന് വ​ഴി പാ​തി​രി​പ്പ​ള്ളി​യി​ലേ​ക്കും പേ​രാ​പ്പൂ​ര് ഭാ​ഗ​ത്തേ​ക്കും ജ​ല​മെ​ത്തി​ക്കു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​തെ​ന്നാ​ണു സൂ​ച​ന.

എംഎ​ല്‍​എ റോ​ഡി​ലൂ​ടെ ഏ​ക​ദേ​ശം നാലു പൈ​പ്പു​ക​ള്‍ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഇ​തി​ല്‍ പ്രി​മോ പൈ​പ്പും ഉ​ള്‍​പ്പെ​ടു​ന്നു. പ്രി​മോ​യാ​ണോ പി​വി​സി ലൈ​നാ​ണോ പൊ​ട്ടി​യൊ​ഴു​കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. ജോ​യിന്‍റിലാ​ണ് ലീ​ക്കുണ്ടാ​യ​തെ​ന്നു ക​രു​തു​ന്ന​താ​യി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി. മൂ​ന്നു​ദി​വ​സം മു​മ്പാ​ണു പൈ​പ്പ് പൊ​ട്ടി​യ​തെ​ന്നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യി​ല്‍ അ​റി​യി​ച്ചി​ട്ടു ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ആ​ഴ്ച​ക​ള്‍​ക്കുമു​മ്പ് കു​ട​പ്പ​ന​ക്കു​ന്ന് ജം​ഗ്ഷ​നി​ല്‍ പ്രി​മോ പൈ​പ്പ് ര​ണ്ടു​ത​വ​ണ പൊ​ട്ടി കു​ടി​വെ​ള്ളം പൂ​ര്‍​ണ​മാ​യി മു​ട​ങ്ങി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണു വീ​ണ്ടു​മൊ​രു പൈ​പ്പ് പൊ​ട്ട​ല്‍. ടാ​റി​നു മു​ക​ളി​ലൂ​ടെ ജ​ലം പേ​രാ​പ്പൂ​ര് റോ​ഡി​ലേ​ക്കാ​ണു നി​ല​വി​ല്‍ ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​ണ് എം​എ​ല്‍എ റോ​ഡ് പൂ​ര്‍​ണ​മാ​യും റീ​ടാ​ര്‍ ചെ​യ്ത​ത്.

വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ടാ​ര്‍ ക​ട്ട്‌​ചെ​യ്യു​ന്ന​തി​നു പി.​ഡ​ബ്ല്യു​ഡി​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​തു കി​ട്ടി​യാ​ലു​ട​ന്‍ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ക്കു​മെ​ന്നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പേ​രൂ​ര്‍​ക്ക​ട സെ​ക്ഷ​ന്‍ എഇ അ​റി​യി​ച്ചു.