ആമയിഴഞ്ചാന്‍ തോട്ടില്‍ വീണയാള്‍ മരിച്ചു
1549006
Thursday, May 8, 2025 11:14 PM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം സെന്‍ട്രല്‍ തിയേറ്ററിന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ വീണയാള്‍ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി സതീഷ് (50) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം 6.30നാണ് സതീഷ് തോട്ടില്‍ വീണുകിടക്കുന്നത് കാണുന്നത്.
തുടര്‍ന്ന് ഫോര്‍ട്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. തോടിന്റെ കൈവരിയില്‍ നിന്ന് അബദ്ധത്തില്‍ വീണതാകാമെന്നു പോലീസ് പറഞ്ഞു. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സജികുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും സ്കൂബ ടീമും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
സതീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.