അധ്യാപക അവാർഡ് ജേതാവിന് കർഷക കോൺഗ്രസിന്റെ ആദരം
1549253
Friday, May 9, 2025 7:32 AM IST
നെടുമങ്ങാട്: കൃഷിയിൽ നൂറുമേനി വിളയിച്ച അധ്യാപക അവാർഡ് ജേതാവ് കൂടിയായ റിട്ട. ഹെഡ്മാസ്റ്റർ സത്യജോസിനു കർഷക കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. വീടിനു സമീപത്തെ രണ്ടര ഏക്കറിൽ തെങ്ങ്, വാഴ ഇഞ്ചി, കുരുമുളക്, കപ്പ ചേന, മഞ്ഞൾ, ഫല വൃക്ഷങ്ങൾ, കരിമ്പ്, രാമച്ചം തുടങ്ങിയ എല്ലാത്തരം കൃഷികളും ചെയ്തുവരുന്നു. ഒപ്പം കോഴി വളർത്തലും താറാവ് വളർത്തലും കൂടിയുണ്ട്.
കർഷക കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പുതുക്കുളങ്ങര മണികണ്ഠന്റെ അധ്യക്ഷതയിൽ, ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് സത്യജോസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
വെള്ളനാട് പഞ്ചായത്ത് മെമ്പർ കടുവാക്കുഴി ബിജു, കർഷക കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എസ്. ബിനു, കർഷക കോൺഗ്രസ് വെള്ളനാട് മണ്ഡലം പ്രസിഡന്റ് വാളിയറ രാജേഷ്, കർഷക കോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡന്റ് രാജഗോപാലൻ നായർ, കർഷക കോൺഗ്രസ് വെള്ളനാട് മണ്ഡലം കമ്മിറ്റി സെക്രട്ടറി കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു.