നെ​ടു​മ​ങ്ങാ​ട്: കെ​എ​സ്ആ​ർ​ടി​സി നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​യി​ൽ​നി​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി രാ​ത്രി എ​ട്ടു​മ​ണി​ക്ക് ഉ​ണ്ടാ​യി​രു​ന്ന വേ​ങ്ക​വി​ള- വേ​ട്ടം​പ​ള്ളി - മൂ​ഴി സ​ർ​വീ​സും,

നെ​ടു​മ​ങ്ങാ​ടു​നി​ന്നു പു​ത്ത​ൻ പാ​ലം വ​ഴി മു​തു​വി​ള​യി​ലേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന സ​ർ​വീ​സും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൂ​ഴി ടി​പ്പു ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ​യും ഗാ​ന്ധി​യ​ൻ ക​ർ​മ്മ​വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ മൂ​ഴി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി നെ​ടു​മ​ങ്ങാ​ട് എ​ടി​ഒ ആ​ർ.​ജെ. ഷെ​സി​നു നി​വേ​ദ​നം ന​ൽ​കി.

നി​വേ​ദ​ക സം​ഘ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ മു​ൻ ചെ​യ​ർ​മാ​ൻ കെ. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, പു​ലി​പ്പാ​റ യൂ​സ​ഫ്, നെ​ടു​മ​ങ്ങാ​ട് ശ്രീ​കു​മാ​ർ, നി​ബി​ൻ, ജ​ഗ​ൻ, വി. ​നി​ബി​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.