നന്തൻകോട് കൂട്ടക്കൊല: വിധി തിങ്കളാഴ്ച
1549237
Friday, May 9, 2025 7:19 AM IST
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്കു മാറ്റി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണു പ്രതി കുറ്റക്കാരൻ ആണോ അല്ലയോ എന്ന് കണ്ടെത്തുക.
2017 ഏപ്രിൽ എട്ടിനാണ് കേഡൽ ജിൻസണ് രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. മുഖ്യപ്രതിയായ കേഡലിനെതിരേ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെ യ്ൻസ് കോംപൗണ്ടിലെ 117ാം നന്പർ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്