സ്റ്റാബോക്ക് ക്രിക്കറ്റ് ടൂർണമെന്റ് പത്തുമുതൽ
1549245
Friday, May 9, 2025 7:32 AM IST
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ കേരള സർക്കിളിന്റെ കൾച്ചറൽ വിഭാഗമായ സ്റ്റാബോക്ക് (സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് ക്ലബ് ), കേരള സർക്കിളിലെ ഓഫീസർമാരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന പതിനാറാമത് എൻ എസ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് തിരുവനന്തപുരം പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ 10, 11 തീയതികളിൽ നടത്തും.
കേരളത്തിലെ ആറു മൊഡ്യൂളുകളിൽ നിന്നായി എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം എസ്എപി പേരൂർക്കട കമാൻഡന്റ് ഷഹൻഷ 10നു രാവിലെ 9.30ന് നിർവഹിക്കും. എസ്ബിഐയുടെ ഉന്നത ഉദ്യോഗസ്ഥരും എസ്ബിഐ ഓഫീസേർസ് അസോസിയേഷൻ കേരള സർക്കിൾ പ്രസിഡന്റ് ടി. ബിജു, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവരും പങ്കെടുക്കും.