സിവിള്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി അഗ്നിരക്ഷാ സേനയും പോലീസും
1549251
Friday, May 9, 2025 7:32 AM IST
വെഞ്ഞാറമൂട്: സിവിള്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി അഗ്നിരക്ഷാ സേനയും പോലീസും. വെഞ്ഞാറമൂട് അഗ്നി രക്ഷാ സേനയും കിളിമാനൂര്‍ പോലീസും ചേര്‍ന്നു ചേര്‍ന്ന് കിളിമാനൂര്‍ സിവിള്‍ സ്റ്റേഷനിലാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്. നാലു മണിക്ക് സൈറന്‍ മുഴങ്ങിയതോടെ സർവസജ്ജരായ അഗ്നി രക്ഷാസേനയും കിളിമാനൂര്‍ പോലീസും സിവിൽ സ്റ്റേഷനിലെത്തി.
ഇതിനിടയില്‍ പ്രത്യേക സ്ഥലത്ത് ഒത്തുകൂടിയവരില്‍ നിന്നും കൂട്ടത്തിലാരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതും കൂടി നിന്നവരില്‍ നിന്നും ഒരാളെ കാണാതായിട്ടുണ്ടെന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ സംഘത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി അപകടത്തില്‍പെട്ടു കിടക്കുന്നയാളെ സ്ട്രച്ചറില്‍ പുറത്തെത്തിച്ച് നേരത്തെ അറിയിപ്പ് കൊടുത്തു സജ്ജമാക്കിയ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുന്നതുമാണ് മോക്ഡ്രില്ലില്‍ ഉണ്ടായിരുന്നത്.
വെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാര്‍, ഹോം ഗാര്ഡ്മാര്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, കിളിമാനൂര്‍ എസ്എച്ച്ഒ ജയന്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍, സിവില്‍ സ്റ്റേഷനിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ മോക് ഡ്രില്ലിന്റെ ഭാഗമായി.