ബൈക്ക് മോഷണക്കേസ്: യുവാവിനെ അറസ്റ്റ് ചെയ്തു
1549256
Friday, May 9, 2025 7:38 AM IST
പേരൂര്‍ക്കട: തിരുമല ഷോ പ്പിംഗ് കോംപ്ലക്സിനു മുന്‍വശത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചയാളെ പൂജപ്പുര പോലീസ് അറസ്റ്റുചെയ്തു. തിരുമല സൗമ്യ തിയറ്ററിന് എതിര്‍വശം ഓടാങ്കുഴി ലെയിന്‍ ടി.സി 8/533 (3) മേലെ പുത്തന്‍വീട്ടില്‍ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
വേട്ടമുക്ക് അബു മന്‍സിലില്‍ അബുവിന്റെ ബൈക്കാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സിസിടിവി പരിശോധിച്ചപ്പോള്‍ മോഷണബൈക്കുമായി സഞ്ചരിക്കുന്ന രഞ്ജിത്തിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. തിരുവനന്തപുരം സിറ്റിയിലെ ഒരു ആക്രിക്കടയില്‍ ബൈക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന രഞ്ജിത്തിനെ ഇവിടെവച്ചാണ് പിടികൂടിയത്.
ബൈക്ക് മോഷണത്തിന് ഇയാളെ മുമ്പും പോലീസ് പിടികൂടിയിട്ടുണ്ട്. പൂജപ്പുര സിഐ ഷാജിമോന്റെ നേതൃത്വത്തില്‍ എസ്ഐ അഭിജിത്ത്, എസ്സിപിഒ അനുരാഗ്, സിപിഒമാരായ അരുണ്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതി പ്രതിയെ റിമാ ൻഡു ചെയ്തു.