ഗോള്‍ഡന്‍ പാലസ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റര്‍ ഉദ്ഘാടനം 18ന്
1548980
Thursday, May 8, 2025 7:24 AM IST
നെയ്യാറ്റിന്‍കര: കേരള - തമിഴ്നാട് അതിര്‍ത്തിയില്‍ മണിവിളയ് ക്കു സമീപം ഗോള്‍ഡന്‍ പാലസ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റര്‍ 18ന് ഉദ്ഘാടനം ചെയ്യും. പ്രമുഖ വാണിജ്യ വ്യവസായ സംരംഭകരായ ഗോള്‍ഡന്‍ പാലസ് ഗ്രൂപ്പ് ആരംഭിക്കുന്ന സെന്ററില്‍ ഒട്ടേറെ സവിശേഷതകളുണ്ട്.
50 മുതല്‍ 5000 വരെ ആളുകളെ ഒരേ സമയം ഉള്‍ക്കൊള്ളാനാവുന്ന വിവിധ ഹാളുകള്‍, 2500 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ത്രീ സ്റ്റാര്‍ സൗകര്യത്തോടു കൂടിയ 24 മുറികളുള്ള ഹോട്ടല്‍ ബ്ലോക്ക്, രണ്ടു ഹെലികോപ്റ്ററുകള്‍ക്ക് ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ സൗകര്യമുള്ള രണ്ട് ഹെലിപാഡുകള്‍, പതിനേഴ് ഏക്കറില്‍ നാലായിരം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനം അടക്കമുള്ളതാണ് ഈ കണ്വന്ഷന് സെന്റര്‍.
ഉദ്ഘാടന ദിവസം എത്തുന്ന പൊതുജനങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്തു പേര്‍ക്ക് ഹെലികോപ്റ്ററില്‍ ആകാശക്കാഴ്ച കാണാന്‍ അവസരം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് ഈ മാസം പത്തു മുതല്‍ ഇതിനായി ഗോള്‍ഡന്‍ പാലസില്‍ നേരിട്ടെത്തി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഉദ്ഘാടന ദിവസം ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെ നടക്കുന്ന നറുക്കെടുപ്പ് വേളയില്‍ സന്നിഹിതരായവര്‍ക്കു മാത്രമേ ഹെലികോപ്റ്റര്‍ യാത്ര അനുവദിക്കുകയുള്ളൂവെന്നും ഗോള്‍ഡന്‍ പാലസ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റര്‍ പ്രതിനിധികള്‍ അറിയിച്ചു.