മോക്ക് ഡ്രിൽ നടത്തി
1548976
Thursday, May 8, 2025 7:24 AM IST
വിഴിഞ്ഞം: വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ബസ്റ്റ് സ്റ്റാൻഡ്, മത്സ്യബന്ധന തുറമുഖ കവാടം എന്നിവിടങ്ങളിൽ സിവിൾ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി.
രാജ്യമാകമാനം നടത്തുന്ന അവയർനസ് മോക് ട്രില്ലിൽ ഭാഗമായി നടത്തപ്പെട്ട പരിപാടിയിൽ പോലീസും, കെഎസ്ആർടിസി അധികൃതരും റവന്യൂ വിഭാഗം ഉദ്യോഗസ്ഥരും പങ്കാളികളായി. ആക്രമണം ഉണ്ടായാൽ ജനങ്ങളുടെ ജീവൻ രക്ഷാപ്രവർത്തനമാണ് പ്രധാനമായി ലക്ഷ്യം വച്ചത്. കൂടാതെജനങ്ങൾക്ക് ബോധവത്കരണം നൽകുകയും ചെയ്തു.
വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂസ്റ്റേഷൻ ഓഫീസർ വേണുഗോപാലിന്റെ നേതൃത്വത്തിൽ 20 ഓളം ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളും 10 ഓളം സിവിൾ ഡിഫൻസ് ആപതാമിത്ര വോളന്റിയർമാരും ചേർന്നാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.