പ്രതികൾ റിമാൻഡിൽ
1549243
Friday, May 9, 2025 7:19 AM IST
നെയ്യാറ്റിന്‍കര: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കഞ്ചാവുമായി യാത്ര ചെയ്യുന്നതിനിടയില്‍ കഴിഞ്ഞ ദിവസം എക് സൈസ് അറസ്റ്റ് ചെയ്ത രണ്ടു ബംഗാള്‍ സ്വദേശികളെയും റിമാന്‍ഡ് ചെയ്തു. സംഘത്തിലെ മറ്റു അംഗങ്ങളെക്കുറിച്ചും കഞ്ചാവിന്റെ കൃത്യമായ ഉറവിടം സംബന്ധിച്ചും വിശദമായി അന്വേഷിക്കുമെന്ന് എക് സൈസ് അധികൃതര്‍ അറിയിച്ചു.
നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലെ യാത്രക്കാരായിരുന്ന പരിമള്‍ മണ്ഡല് (54), പഞ്ചനന് മണ്ഡല് (56) എന്നിവരില്‍ നിന്നാണ് എക് സൈസ് സംഘം 4.750 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
കിലോയ്ക്ക് അന്‍പതിനായിരം രൂപ എന്ന നിരക്കില്‍ രണ്ടു ലക്ഷത്തിലേറെ രൂപ വിപണിയില്‍ ഈ കഞ്ചാവിനു വിലവരുമെന്ന് എക്സൈസ് അറിയിച്ചു.