പൂ​വാ​ർ: രാ​ഷ്ട്രീ​യ ജ​ന​താ ദ​ൾ പൂ​വാ​ർ പ​ഞ്ചാ​യ​ത്ത്‌ സ​മ്മേ​ള​നം 11നു പൂ​വാ​റി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ഓ​ക്സ് ഫോ​ർ​ഡ് കോളജി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​വ​ളം ടി.​എ​ൻ. സു​രേ​ഷ് ഉദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സെ​ൽ​വാ​നോ​സ് അ​ധ്യ​ക്ഷ​ത വഹിക്കും.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പു​ല്ലുവി​ള ജോ​യ്, ക​രി​ച്ച​ൽ ഗോ​പാ​ലകൃ​ഷ്ണ​ൻ, ആ​ർ. ബാ​ഹു​ലേ​യ​ൻ, പു​ല്ലു​വി​ള വി​ൻ​സന്‍റ്, ബി.എം. ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ർ പ്രസംഗിക്കും. വൈ​കു​ന്നേ​രം ആ​റി​ന് പാ​ലം ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം രാ​ഷ്ട്രീ​യ ജ​ന​താദ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​എ. നീ​ലലോ​ഹി​ത ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് അരു​മാനൂ​ർ മു​രു​ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ പ​ര​ശു​വ​യ്ക്ക​ൽ രാ​ജേ​ന്ദ്ര​ൻ, അ​ഡ്വ. ജ​മീ​ല പ്ര​കാ​ശം, ​മ​ല​യി​ൻ​കീ​ഴ് ച​ന്ദ്ര​ൻ നാ​യ​ർ, എം. ​മു​ബാ​റ​ക്, എ​സ്. സു​നി​ൽ ഖാ​ൻ, വി​ഴി​ഞ്ഞം ജ​യ​കു​മാ​ർ, അ​ഡ്വ. ജി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, തെ​ന്നൂ​ർ​കോ​ണം ബാ​ബു, എ​സ്. ന​ട​രാ​ജ​ൻ ആ​ശാ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.