അല്മായർ സഭാശുശ്രൂഷയിൽ മുഖ്യപങ്ക് വഹിക്കുന്നവർ: മാർ യൗസേബിയോസ്
1548679
Wednesday, May 7, 2025 6:53 AM IST
തിരുവനന്തപുരം: അല്മായർ സഭാശുശ്രൂഷയിൽ മുഖ്യപങ്കു വഹിക്കുന്നവരാണെന്നു പാറശാല രൂപത ബിഷപ് തോമസ് മാർ യൗസേബിയോസ്. മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല സമിതിയുടെ അല്മായ ദിനാഘോഷവും ഫ്രാൻസിസ് മാർപാപ്പ അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാറശാല മലങ്കര കാത്തലിക് അസോസിയേഷൻ രൂപത സമിതി ആതിഥേയത്വം വഹിച്ചു. സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജു അധ്യക്ഷത വഹിച്ചു.
സഭാതല ഭാരവാഹികളായ രാജേന്ദ്ര ബാബു മാർത്താണ്ഡം, അഡ്വ. എൽദോ പൂകുന്നേൽ മൂവാറ്റുപുഴ, രൂപത പ്രസിഡന്റ് സബീഷ് പീറ്റർ തിരുവല്ലം, റജി നല്ലല, ഷാജി തോമസ് ബത്തേരി, ഫാ.മാത്യൂസ് കുഴിവിള, ഫാ. തോമസ് പൊറ്റപൂരയിടം, ഫാ. അർനോൾഡ് മാർത്താണ്ഡം, ഫാ. തോമസ് ഇട്ടികാല, ഫാ. അനി സഖറിയ,
ബറ്റ്സി വർഗീസ്, ഷെർളി കൂടയൽ, അഡ്വ.ബിനോ ജോർജ്, ലാലി ജോസ്, വർഗീസ് മാമൻ ഡൽഹി, ജോർജ് പൂന, വർഗീസ് മാർത്താണ്ഡം, ധർമരാജ് പിൻങ്കുളം, റെജിമോൻ തിരുവനന്തപുരം, അനിൽ വെള്ളൂർകോണം അനീഷ് വടകര എന്നിവർ പ്രസംഗിച്ചു.