എം.​എ.​ല​ത്തീ​ഫി​ന്‍റെ സ​സ്പെൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു
Sunday, April 28, 2024 6:52 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി എം.​എ.​ല​ത്തീ​ഫി​നെ​തി​രേ കെ​പി​സി​സി സ്വീ​ക​രി​ച്ച സ​സ്പെൻ​ഷ​ൻ ന​ട​പ​ടി പി​ൻ​വ​ലി​ച്ചു.

മൂ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ല​ത്തീ​ഫ് പാ​ർ​ട്ടി​ക്കു പു​റ​ത്താ​യി​രു​ന്നു. മു​ൻ മു​ഖ‍്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വി​ശ്വ​സ്ത്ത​നാ​യി​രു​ന്നു ല​ത്തീ​ഫ്.

ല​ത്തീ​ഫി​നെ​തി​രേ പാ​ർ​ട്ടി​യെ​ടു​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​യി​ര​ത്തോ​ളം പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​ം ന​ട​ത്തി​യി​രു​ന്നു.

സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ല​ത്തീ​ഫി​നെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്ന​ത്. അതേസമയം കോൺ ഗ്രസിൽ നി​ന്നും സ​സ്പ്പ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ട മ​റ്റു ചില നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ടു​ക​യും മ​റ്റു പാ​ർ​ട്ടി​ക​ളി​ലേ​യ്ക് പോ​വു​ക​യും ചെ​യ്തി​രു​ന്നു.