ആര്യാടന്‍റെ ഓര്‍മയില്‍ വോട്ടു ചെയ്യാനെത്തി മറിയുമ്മ
Saturday, April 27, 2024 5:04 AM IST
നി​ല​മ്പൂ​ര്‍: ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ പ​ത്നി മ​റി​യു​മ്മ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മ​ക​നു​മാ​യ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​നൊ​പ്പം എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ വീ​ട്ടി​ക്കു​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ലെ 143ാം ന​മ്പ​ര്‍ ബൂ​ത്തി​ലെ​ത്തി​യാ​ണ് വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ 8.15 ഓ​ടെ​യാ​ണ് ബൂ​ത്തി​ലെ​ത്തി​യ​ത്.

മു​ന്‍ മ​ന്ത്രി​യും സം​സ്ഥാ​ന​ത്തെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​നൊ​പ്പ​മാ​ണ് മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം മ​റി​യു​മ്മ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യി​രു​ന്ന​ത്.

വീ​ട്ടി​ക്കു​ത്ത് സ്കൂ​ളി​ലെ ബൂ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ഓ​ര്‍​മ​ക​ള്‍ മ​റി​യു​മ്മ​യു​ടെ മു​ഖ​ത്ത് പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.