ഉ​ര്‍​ദു ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​ന്‍റെ ഭാ​ഷ: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍
Monday, May 6, 2024 5:38 AM IST
തി​രൂ​ര്‍: ഉ​ര്‍​ദു ഭാ​ഷ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​ന്‍റെ​യും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. "ഉ​ര്‍​ദു ല​ളി​തം മ​ധു​രം’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ഞ്ചു മു​ത​ല്‍ 25 വ​രെ ന​ട​ക്കു​ന്ന ഉ​ര്‍​ദു ഭാ​ഷാ പ്ര​ചാ​ര​ണ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ക്ക​ക​ത്തും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഉ​ര്‍​ദു ഭാ​ഷ​യു​ടെ സാ​ധ്യ​ത​ക​ള്‍ വ​ള​രെ വ​ലു​താ​ണെ​ന്നും ഇ​ന്ത്യ​യി​ല്‍ ജ​ന്മം​കൊ​ണ്ട് ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് വ​ള​രെ​യേ​റെ സം​ഭാ​വ​ന ചെ​യ്ത ഈ ​ഭാ​ഷ​യെ പ്ര​ച​രി​പ്പി​ക്കേ​ണ്ട​തും സം​ര​ക്ഷി​ക്കേ​ണ്ട​തും ന​മ്മു​ടെ ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ടി.​എ. റ​ഷീ​ദ് പ​ന്ത​ല്ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി. സ​ത്താ​ര്‍ അ​ര​യ​ങ്കോ​ട്, ടി.​എ​ച്ച്. ക​രീം, പി.​സി. വാ​ഹി​ദ്സ​മാ​ന്‍, പി.​എ. അ​ബ്ദു​നാ​സ​ര്‍ കൊ​ല്ലം, എം.​കെ.​അ​ന്‍​വ​ര്‍ സാ​ദ​ത്ത്, വി. ​അ​ബ്ദു​ള്‍ മ​ജീ​ദ്, വി.​കെ. സു​ബൈ​ര്‍, കെ​യു​ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ലാം മ​ല​യ​മ്മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.