ഉന്നതവിജയികളെ ബാങ്ക് അനുമോദിച്ചു
1571624
Monday, June 30, 2025 5:31 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും എസ്എസ്എൽസി പരീക്ഷ എഴുതിയ 406 വിദ്യാർഥികളെയും വിജയിപ്പിച്ച് നൂറ് ശതമാനം വിജയം കൈവരിച്ച പെരിന്തൽമണ്ണ ബോയ്സ് ഹൈസ്കൂളിനെയും ടാലന്റ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് ജേതാവ് സുരേഷ് തെക്കീട്ടിലിനെയും പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു. അഡ്വ.എൻ.ഷംസുദീൻ എംഎൽഎ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി വി.ബാബുരാജ്, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എ.കെ.നാസർ, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കൽ ആനന്ദൻ, മാർക്കറ്റിംഗ് സൊസൈറ്റി ചെയർമാൻ സി. ഇർഷാദ്, റജീന, സുരേഷ് തെക്കീട്ടിൽ, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാജേന്ദ്രൻ എന്ന കൊച്ചു,
ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൾ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, വി. മുഹമ്മദ് സമീർ, വി. അജിത് കുമാർ, ഇ.ആർ. സുരാദേവി, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ എന്നിവർ പ്രസംഗിച്ചു.