വന്യജീവിശല്യം പരിഹരിക്കണം: കർഷക സംഘം സമ്മേളനം
1571621
Monday, June 30, 2025 5:31 AM IST
പെരിന്തൽമണ്ണ: കാർഷിക മേഖല നേരിടുന്ന വന്യജീവി ശല്യം പരിഹരിക്കണമെന്നും കൃഷിനാശം വരുത്തുന്ന വന്യജീവികളെ ഇല്ലാതാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കർഷക സംഘം പെരിന്തൽമണ്ണ സൗത്ത് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ കെഎസ്ടിഎ ഹാളിൽ നടത്തിയ സമ്മേളനം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.
കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയ പ്രസിഡന്റ് ഗോവിന്ദ പ്രസാദ്, ഏരിയ സെക്രട്ടറി അഡ്വ. സുൽഫിക്കർ അലി, സിപിഎം ഏരിയ കമ്മിറ്റി അംഗം പി.പി. സത്യനാരായണൻ, സൗത്ത് എൽസി സെക്രട്ടറി ടി.കെ. ജയൻ, ഹഫ്സ മുഹമ്മദ്, അനിയൻ പുളിങ്കീഴ്, കാരയിൽ സുന്ദരൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
കർഷക സംഘം സൗത്ത് വില്ലേജ് കമ്മിറ്റി ഭാരവാഹികൾ: കിനാതിയിൽ സാലിഹ് (പ്രസിഡന്റ്), കാരയിൽ സുന്ദരൻ (സെക്രട്ടറി), കെ. കൃഷ്ണൻകുട്ടി (ട്രഷറർ), കെ.ടി. സഫീന (വൈസ് പ്രസിഡന്റ്), അശ്വനികുമാർ, കെ. പ്രജിത, അഫ്സൽ കാരയിൽ (ജോയിന്റ് സെക്രട്ടറി). എന്നിവരെയും 21 അംഗ വില്ലേജ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.