അയൽക്കൂട്ടം പ്രവർത്തകർക്കായി വൈദ്യുതി സുരക്ഷാബോധവത്കരണം
1570997
Saturday, June 28, 2025 5:28 AM IST
പെരിന്തൽമണ്ണ: ദേശീയ വൈദ്യുതി സുരക്ഷവാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർക്കായി വൈദ്യുതി സുരക്ഷ ബോധവത്കരണം നടത്തി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടി കെഎസ്ഇബി പെരിന്തൽമണ്ണ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു.
സബ് എൻജിനിയർ സി. അബ്ദുസലീം ക്ലാസെടുത്തു. വൈദ്യുതി ലൈനിന് സമീപം ഇരുന്പുതോട്ടി ഉപയോഗിക്കാതിരിക്കുക, അനധികൃതമായ വൈദ്യുതി വേലികൾ സ്ഥാപിക്കാതിരിക്കുക, എല്ലാ വൈദ്യുതി പ്രതിഷ്ഠാപനങ്ങളിലും പ്രവർത്തനക്ഷമമായ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇഎൽസിബി) ഉറപ്പുവരുത്തുക തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു.