വ​ണ്ടൂ​ർ:​ജി​ല്ല​യി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് അ​പ​ര്യാ​പ്ത​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഡി​ഇ​ഒ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ഡി​ഇ​ഒ ഓ​ഫീ​സ് പ​രി​സ​ര​ത്തു​വ​ച്ച് പോ​ലീ​സ് സ​മ​ര​ക്കാ​രെ ത​ട​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന് സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

പ്ല​സ് വ​ണ്‍ സീ​റ്റ് വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. മാ​ർ​ച്ച് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഹീം മൂ​ർ​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​ഷി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​യാ​സ് കോ​ഡൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ശ്യാം ​പ​ന്താ​ർ, അ​ഡ്വ. ജ്യോ​തി​സ് ജോ​ജി, മു​ഹ​മ്മ​ദ്ഫ​ൻ സാ​ബ്, പോ​രൂ​ർ മ​ണ്ഡ​ലം കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് ഷാ​മി​ൽ, അ​ഖി​ൽ, ശു​ഹൈ​ബ് അ​ക്ബ​ർ, ആ​ദ​ർ​ശ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.