"അണ് എയ്ഡഡ് സ്കൂളുകളോടുള്ള വിവേചനം അവസാനിപ്പിക്കണം’
1571270
Sunday, June 29, 2025 5:23 AM IST
പുത്തനങ്ങാടി: കേരളത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സർക്കാർ അണ് എയ്ഡഡ് സ്കൂളുകളുടെ കൂട്ടായ്മയായ കേരള അണ് എയ്ഡഡ് സ്കൂൾ പ്രൊട്ടക്ഷൻ കൗണ്സിൽ ജില്ലാ ജനറൽ ബോഡിയോഗം പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിൽ നടത്തി. കേരളത്തിൽ അണ് എയ്ഡഡ് മേഖലയോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അംഗങ്ങളായ സ്കൂളുകൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കും. അന്യായമായി വർധിപ്പിച്ച കെട്ടിട നികുതി, സ്കൂൾ ബസ് വാഹന നികുതി എന്നിവ പിൻവലിക്കണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം. ജൗഹർ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ജേക്കബ് ജോർജ് വിഷയാവതരണം നടത്തി. മേഖലാ സെക്രട്ടറി എം. അബ്ദുൾനാസർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ വിക്ടർ ജോർജ്, ജനറൽ സെക്രട്ടറി പ്രമോദ് തലാപ്പിൽ, ഫാ. നന്നം പ്രേംകുമാർ, സിസ്റ്റർ ആൻസില ജോർജ്, ഡോ. ഷിബിലി, സൈത് മുസ്തഫ തങ്ങൾ, കേണൽ ബി.എം. കുട്ടി, അബ്ദുൾ അക്ബർ, മൂസഹാജി എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ 115 സ്കൂൾ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. അണ് എയ്ഡഡ് മേഖലയുടെ ഉയർച്ചക്കായി കൂട്ടായ പ്രവർത്തനങ്ങൾ നടത്താനും വിശദമായ അവകാശ പത്രിക സർക്കാരിന് സമർപ്പിക്കാനും തീരുമാനിച്ചു. അണ് എയ്ഡഡ് സ്കൂളുകളുടെ ദേശീയ കണ്വൻഷൻ കൊച്ചിയിൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.