മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു
1571261
Sunday, June 29, 2025 5:19 AM IST
വണ്ടൂർ: കനത്ത മഴയെ തുടർന്ന് കിണർ ഇടിഞ്ഞുതാഴ്ന്നു. പോരൂർ പൂത്രക്കോസ് കാരക്കാട് നഗറിന് സമീപമുള്ള മണിമന്ദിരത്തിൽ വിജയന്റെ കിണറാണ് ആൾമറയടക്കം ഇടിഞ്ഞുതാഴ്ന്നത്. വർഷങ്ങളായി ഉപയോഗിക്കുന്ന കിണറാണ് തകർന്നത്.
31 റിംഗുകളും ആൾമറയും പന്പ്സെറ്റ് അടക്കം ഇടിഞ്ഞു താഴുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ പെയ്ത ശക്തമായ മഴക്കിടെയായിരുന്നു അപകടം. അഞ്ച് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.