വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1570730
Friday, June 27, 2025 5:26 AM IST
പെരിന്തൽമണ്ണ: ലോക വയോജന ചൂഷണ അവബോധ ദിനത്തോടനുബന്ധിച്ച് എംഇഎസ് മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ അർബൻ ഹെൽത്ത് ട്രയിനിംഗ് സെന്ററിൽ മുതിർന്നവർക്കായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ഗിരീഷ് രാജ് (ഡീൻ, എംഇഎസ് മെഡിക്കൽ കോളജ്) ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫ. ഡോ. മുബാറക് സാനി അധ്യക്ഷത വഹിച്ചു. സാമൂഹ്യ ക്ഷേമ സമിതി ചെയർമാനായ ഹനീഫ ബാപ്പുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡോ. നാരായണൻ (അസിസ്റ്റന്റ് പ്രഫ., കമ്മ്യൂണിറ്റി മെഡിസിൻ), ഡോ. സി.വി. ജമാലുദ്ദീൻ (പ്രഫ., കമ്മ്യൂണിറ്റി മെഡിസിൻ), ഡോ. കെ.എം ഹഫ്സ (പ്രഫഫ. ആൻഡ് എച്ച്ഒഡി, ഓഫ്താൽമോളജി), ഡോ. എൻ.എം. സെബാസ്റ്റ്യൻ (പ്രഫ., കമ്മ്യൂണിറ്റി മെഡിസിൻ),
ഡോ. ഹഫീസ് അബ്ദുള്ള (അസിസ്റ്റന്റ് പ്രഫ., ഇഎൻടി), ഡോ. ജി. നന്ദിനി (പ്രഫ., കമ്മ്യൂണിറ്റി മെഡിസിൻ) എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാരായ ഡോ. ജസീല, ഡോ.ഹസീന, ഡോ.അജിത്ത് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.