പുതിയ സ്വതന്ത്ര ലയണ്‍സ് സിസ്ട്രിക്ട് 318ഡി വണ്‍ ജൂലൈ ഒന്നുമുതൽ
1571269
Sunday, June 29, 2025 5:23 AM IST
പെരിന്തൽമണ്ണ: വിവിധ സേവന പ്രവർത്തനങ്ങളുമായി പുതിയ സ്വതന്ത്ര ലയണ്‍സ് സിസ്ട്രിക്ട് 318ഡി വണ്‍ മലപ്പുറത്തിന്റെ തുടക്കം ജൂലൈ ഒന്നു മുതൽ. ഇതിന്റെ ഭാഗമായി തിമിരരോഗ വിമുക്ത മലപ്പുറം എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മഞ്ചേരിയിൽ നടത്താൻ തീരുമാനിച്ചു.
പ്രമേഹരോഗ നിർണയ ക്യാന്പിന്റെയും ബോധവത്കരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം പെരിന്തൽമണ്ണ ലയണ്‍സ് ഹാളിൽ (ഐഎംഎ ഹാളിന് സമീപം) രാവിലെ ഒന്‍പതിന് നജീബ് കാന്തപുരം എംഎൽഎ നിർവഹിക്കും.
റീജിയൺതല തമിരരോഗ നിർണയ ക്യാന്പ് ഉദ്ഘാടനം ( റീജീയൻ 5, സോണ്‍ 2 ) പെരിന്തൽമണ്ണ ലയണ്‍സ് ഹാളിൽ പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി. ഷാജി രാവിലെ ഒന്‍പതിന് നിർവഹിക്കും.
മലപ്പുറം ജില്ലയെ തിമിരരോഗ വിമുക്തമായി പ്രഖ്യാപിക്കുന്നതിന് ജില്ലയിലെ ആറ് റീജിയണുകളിലായി 12 കേന്ദ്രങ്ങളിൽ അന്നേദിവസം അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ച് ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി ഹോസ്പിറ്റലിൽ കൊണ്ടുപോയി വേദനരഹിത സാങ്കേതികവിദ്യയിലൂടെ ശസ്ത്രക്രിയ നടത്തും.
ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലും വരുംമാസങ്ങളിൽ അഹല്യ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ലയണ്‍സ് ക്ലബുകൾ തിമിര രോഗനിർണയ ക്യാന്പും ആവശ്യമുള്ളവർക്ക് ശസ്ത്രക്രിയയും നടത്തും.
വിവരങ്ങൾക്ക് പദ്മനാഭൻ ഫോണ്‍: 9447216330, ഇസ്മായിൽ-7306745475, ജാബിർ -9633866539, ഡോ. നഈമു റഹുമാൻ(റീജിയൺ ചെയർമാൻ)- 9847986101 , ശശികുമാർ(സോണ്‍ ചെയർമാൻ)-8921499298, ഡോ. കൊച്ചു എസ്. മണി (അഡീഷണൽ കാബിനറ്റ് സെക്രട്ടറി, ഡയബറ്റിസ്)-9447843241- നന്പറിൽ ബന്ധപ്പെടണം.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി ആയിരത്തോളം ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചു. ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനത്തിൽ ജില്ലയിലെ ലയണ്‍സ് ക്ലബുകൾ ഡോക്ടർമാരെ ആദരിക്കും.