കുറ്റൂർ നോർത്ത് എംഎച്ച്എം എൽപി സ്കൂളിൽ "ഉപജീവനം’ പദ്ധതി
1570731
Friday, June 27, 2025 5:26 AM IST
കുറ്റൂർ നോർത്ത്: വേങ്ങര കുറ്റൂർ നോർത്ത് എംഎച്ച്എം എൽപി സ്കൂളിൽ നിർധന കുടുബത്തിന്"ഉപജീവനം’ രണ്ടാംഘട്ടം പദ്ധതിയിൽ എച്ച്എഫ് വർഗത്തിൽപ്പെട്ട പശുക്കുട്ടിയെ വിതരണം ചെയ്തു. സ്കൂളിലെ അധ്യാപകൻ രാജുവർഗീസ് കഴിഞ്ഞ വർഷം രണ്ട് ആടുകളെ വിതരണം ചെയ്തിരുന്നു.
ചടങ്ങ് സ്കൂൾ മാനേജർ കെ.പി. ഹുസൈൻഹാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.പി. നിഷാദ്, ഹെഡ്മാസ്റ്റർ കെ. ഉണ്ണികൃഷ്ണൻ, എംടിഎ പ്രസിഡന്റ് അഞ്ജലി, പിടിഎ വൈസ് പ്രസിഡന്റ് എം.കെ. അലിയു, പിടിഎ അംഗങ്ങളായ നിഷാന്ത്, നാസർ, അധ്യാപകരായ ബിന്ദു, ഗീത, ഉബൈദ്, ഷീബ, ഷിജ, ഷിന തുടങ്ങിയവർ സംബന്ധിച്ചു.