അർധനാരീശ്വര ക്ഷേത്രത്തിൽ 1008 കുടം ജലാഭിഷേകം നാളെ
1570998
Saturday, June 28, 2025 5:28 AM IST
അരക്കുപറന്പ്: പെരിന്തൽമണ്ണ താലൂക്കിലെ അരക്കുപറന്പ് വെളിങ്ങോട് അർധനാരീശ്വര ക്ഷേത്രത്തിൽ നാളെ പ്രതിഷ്ഠാദിന ചടങ്ങുകളും 1008 കുടം ജലാഭിഷേക ചടങ്ങുകളും നടക്കും.രാവിലെ ഗണപതി ഹോമം, ഭഗവത്സേവ, മൃത്യുഞ്ജയ ഹോമം. തുടർന്നാണ് ജലാഭിഷേക ചടങ്ങുകൾ. ദേവന് വിശേഷാൽ ചതുഃശത സമർപ്പണവും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും.
പ്രദക്ഷിണ വഴിയും ശ്രീകോവിലും നമസ്കാര മണ്ഡപവും പൂർണമായും ജലത്തിൽ നിറഞ്ഞുനിൽക്കുന്ന ക്ഷേത്രമാണിത്. രാവിലെ ആറു മുതൽ 9.30 വരെയും വൈകുന്നേരം 5.30 മുതൽ ഏഴ് വരെയുമാണ് പൂജാസമയം. ഞായറാഴ്ചകളിൽ രാവിലെ ആറ് മുതൽ 10.30 വരെയായിരിക്കും. രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചകളിൽ ഉമാമഹേശ്വര പൂജ ഉണ്ടായിരിക്കും.