ഗതാഗത നിയന്ത്രണം
1571005
Saturday, June 28, 2025 5:30 AM IST
മലപ്പുറം: ജൽ ജീവൻ മിഷൻ താനാളൂർ പഞ്ചായത്തിലെ പ്രവൃത്തിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ച ഇട്ടിലാക്കൽ തെയ്യാല പിഡബ്ല്യുഡി റോഡിൽ ഇട്ടിലാക്കൽ മുതൽ വെള്ളച്ചാൽ വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരാഴ്ച ഗതാഗത നിയന്ത്രണം.
വൈലത്തൂർ ഭാഗത്ത് നിന്ന് വെള്ളച്ചാൽ ഭാഗത്തേക്ക് പോകുന്നവരും തെയ്യാല, ഒഴൂർ ഭാഗങ്ങളിൽ നിന്ന് വൈലത്തൂർ ഭാഗത്തേക്ക് പോകുന്നവരും ഒഴൂർ- താനാളൂർ റോഡിലൂടെ തിരിഞ്ഞുപോകണം. സ്കൂൾ വാഹനങ്ങൾ കടത്തിവിടും.