സ്കൂട്ടറില്‍ കഞ്ചാവ് കടത്തിയ യുവാവിന് തടവും പിഴയും
1570734
Friday, June 27, 2025 5:29 AM IST
മഞ്ചേരി: സ്കൂട്ടറില്‍ കഞ്ചാവ് കടത്തിയ യുവാവിന് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി മൂന്നു വര്‍ഷം തടവിനും 30,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പാലക്കാട് ഒറ്റപ്പാലം ഓങ്ങല്ലൂര്‍ വാടാനാംകുര്‍ശി നമ്പ്രത്ത് രതീഷി(42)നെയാണ് ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.
2018 ജനുവരി ഒമ്പതിന് രാവിലെ 10.45ന് മഞ്ചേരി കോവിലകുണ്ടില് നിന്നും ടൗണിലേക്ക് കഞ്ചാവ് വില്പനയ്ക്കായി കൊണ്ടുവരുമ്പോള്‍ എക്സൈസ് ഇന്‍സ്പെക്ടറായിരുന്ന ശ്യാംകുമാര്‍ പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്നും 2.1 കിലോ കഞ്ചാവ് പിടികൂടി.
പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.സു.രേഷ് ഹാജരായി.