കാറപടത്തിൽ യുവാവ് മരിച്ചു
1571704
Monday, June 30, 2025 10:24 PM IST
മഞ്ചേരി : കാറുകൾ കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേരി വെള്ളുവങ്ങാട് മുക്കട്ട വടക്കാങ്ങര അഹമ്മദ്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് സാലിഹ് എന്ന മാനു (34) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്‍പതര മണിക്ക് പാണ്ടിക്കാട് തന്പാനങ്ങാടിയിലായിരുന്നു അപകടം.
മുഹമ്മദ് സാലിഹിന്റെ ഉടമസ്ഥതയിൽ പാണ്ടിക്കാട്ടുള്ള ഇന്റർലോക്ക് കന്പനിയിൽ നിന്ന് കാറിൽ വീട്ടിലേക്ക് മടങ്ങവേ തന്പാനങ്ങാടിയിൽ വച്ച് എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ മുഹമ്മദ് സാലിഹിനെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണം സംഭവിച്ചു.
പെരിന്തൽമണ്ണ ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വെള്ളുവങ്ങാട് പഴയ ജുമാമസ്ജിദിൽ കബറടക്കി. ഭാര്യ: പീച്ചമണ്ണിൽ ഷഹന ഷെറിൻ (വളരാട്). മക്കൾ: അലൈസിയ മറിയം, അലൻ അഹമ്മദ്.