പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ ന​ട​ത്തി​യ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക പ​രി​ശീ​ല​നം ഇ​ൻ​സ്പ​യ​ർ​ന്ധ25 ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ, ബെ​ഞ്ച് മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ തി​രൂ​ർ, പീ​സ് പ​ബ്ലി​ക് സ്കൂ​ൾ കോ​ട്ട​ക്ക​ൽ, വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ്് എം. ​അ​ബ്ദു​ൾ നാ​സ​ർ നി​ർ​വ​ഹി​ച്ചു. സി​ബി​എ​സ്ഇ സി​റ്റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ, ട്രെ​യ്നിം​ഗ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​സ്വീ​റ്റി എ​സ്. പു​ലി​ക്കോ​ട്ടി​ൽ, സി.​കെ. ഹൗ​സ​ത്ത്, എ​സ്. സ്മി​ത, സ്വ​രൂ​പ് കൃ​ഷ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശീ​ല​ക​രാ​യ ഡോ. ​സ്വീ​റ്റി എ​സ്. പു​ലി​ക്കോ​ട്ടി​ൽ, ര​തി​അ​രു​ണ്‍, സി​ന്ധു, സി.​കെ. ഹൗ​സ​ത്ത്, കെ. ​വി​ഷ്ണു​രാ​ജ്, എ.​കെ. മ​ഞ്ജു, പി. ​ദേ​വ​രാ​ജ്, വി. ​മു​ന​വ്വ​ർ, ആ​യി​ഷ ഫ​ഹീ​മ, ദേ​വ​കി ചി​ത​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് അ​വ​ധി ന​ൽ​കി​യാ​ണ് 600 ൽ ​പ​രം അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.