ജില്ലയിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടത്തി
1570723
Friday, June 27, 2025 5:26 AM IST
മഞ്ചേരി: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണ ജില്ലാതല ഉദ്ഘാടനം മഞ്ചേരി എച്ച്എംവൈഎച്ച്എസ് സ്കൂളില്‍ അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സൺ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ സി. ജിജു ജോസ് മുഖ്യാതിഥിയായി. ജില്ല വിമുക്തി മിഷന് മാനേജര്‍ എ.ആര്. നിഗീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് റഹീം പുതുക്കൊള്ളി, പിടിഎ പ്രസിഡന്റ് സക്കീര്‍ വല്ലാഞ്ചിറ, ബിപിസി എം.പി. സുധീര്‍ ബാബു, ജില്ലാ വിമുക്തി കോഓർഡിനേറ്റര്‍ ഗാഥ എം. ദാസ്, കെഎസ്ഇഎസ്എ ജില്ലാ പ്രസിഡന്റ് ടി. പ്രജോഷ് കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ. സാലിഹ്, പ്രധാനാധ്യാപകന് എം. അന്‍വര്‍ ഷക്കീല്‍, മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ. ജിനീഷ്, നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ജെ.എ. നുജൂം,
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എ. ഷംസുദ്ധീന്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റെജി തോമസ്, സി. രതീഷ് എന്നിവര്‍ സംസാരിച്ചു. വിമുക്തി കോഓർഡിനേറ്റര്‍ ഇ. ജിഷില്‍ നായര്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് സ്കൂള്‍ പാര്‍ലമെന്റ് കൂടി ലഹരിക്കെതിരേ പ്രമേയം പാസാക്കി. ലഹരിക്കെതിരേയുള്ള കലാപരിപാടികള്‍, എക്സൈസ് ഗായക സംഘം അവതരിപ്പിച്ച ഗാനമേള എന്നിവയും അരങ്ങേറി.
പുഴക്കാട്ടിരി എഎൽപി സ്കൂൾ
പുഴക്കാട്ടിരി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി പുഴക്കാട്ടിരി എഎൽപി സ്കൂളിൽ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ലഹരിവിരുദ്ധ സ്പെഷൽ അസംബ്ലി എച്ച്എം പ്രീതി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാഫി, ശിവപ്രസാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലഹരിവിരുദ്ധ പ്രതിജ്ഞ പ്രസംഗം, ലഹരി വിരുദ്ധ ഗാനലാപനം സൂമ്പ ഡാൻസ് എന്നിവ അസംബ്ലിയിൽ അരങ്ങേറി. ലഹരി എന്ന വിപത്തിനെതിരേ സമൂഹത്തെ ബോധ്യപ്പെടുത്താനായി പുഴക്കാട്ടിരി ഹെൽത്ത് സെന്ററിലേക്ക് സന്ദേശറാലി നടത്തി. ആശുപത്രി പരിസരത്ത് ഫ്ലാഷ് മോബ്, പോസ്റ്റർ പതിക്കൽ ലഹരിക്കെതിരേ കയ്യൊപ്പ് എന്നിവയും നടന്നു. പുഴക്കാട്ടിരി ഹെൽത്ത് സെന്ററിലെ എച്ച്ഐ അബ്ദുൾ ജലീലിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും ഉണ്ടായിരുന്നു.
പറമ്പ ഗവ. യുപിസ്കൂൾ
പൂക്കോട്ടുംപാടം: പറമ്പ ഗവ. യുപി സ്കൂളിൽ ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ വച്ച് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കൽ മെഴുകുതിരി തെളിയിച്ച് സ്കൂൾ പ്രധാനാധ്യാപകന് എൻ. പ്രദീപ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പൂക്കോട്ടുംപാടം ടൗണിൽവച്ച് ലഹരിവിരുദ്ധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പോസ്റ്റർ നിർമാണം, പതിപ്പ് തയാറാക്കൽ തുടങ്ങിയ മത്സരങ്ങളും സ്കൂളിൽ നടന്നു.
എംടിഎ പ്രസിഡന്റ് തസ്നിയ, പിടിഎ എക്സിക്യൂട്ടീവ് അൻസാർ, എസ്ആര്‍ജി കൺവീനർമാരായ പി. മുജീബ്, പി.കെ. ജ്യോതികൃഷ്ണ, സ്റ്റാഫ് സെക്രട്ടറി പി.ജെ. മിനിമോൾ, അധ്യാപകരായ നൂർജഹാൻ, പ്രസന്ന, രജിത, ഉണ്ണി, നജ്മുദ്ധീൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റഹ്മത്ത് പബ്ലിക് ഹയര്‍ സെക്കൻഡറി സ്കൂൾ
മഞ്ചേരി: വിദ്യാര്‍ഥികള്‍ ലഹരിക്കെതിരേ പ്രതിജ്ഞയെടുത്തു. ലോക ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് പുല്ലൂര്‍ റഹ്മത്ത് പബ്ലിക് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന ബോധവത്കണ ക്ലാസ് സിവില്‍ എക്സൈസ് ഓഫീസര്‍ എം. വിനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരേയുള്ള പ്രതിജ്ഞയോടൊപ്പം ഡിസ്പ്ലേ, കൊളാഷ് നിര്‍മാണം, തമ്പ് പ്രിന്റിംഗ് എന്നീ പരിപാടികളും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും നടന്നു. ഡോ. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സി. സാജിദ, അബ്ദുള്‍ അസീസ്, അബ്ദുള്‍ റസാഖ് ഫൈസി, ഉമ്മര്‍ ഹാജി, ടി.എം. അബ്ദുല്‍ സമദ്, ഷാഹിദ് എന്നിവര്‍ സംസാരിച്ചു.
വിദ്യാജ്യോതി സ്കൂൾ
നെൻമേനി: നെൻമേനി വിദ്യാജ്യോതി യുപി സ്കൂളിൽ ലഹരിക്കെതിരേ അണിചേർന്ന് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പൂർവ വിദ്യാർഥികളും സ്കൂൾ ഡ്രൈവർമാരും വാർഡ് മെന്പറും ഉൾപ്പെടെ "കൈയൊപ്പ്’ പ്രവർത്തനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞ, സ്കൂളിലെ മുഴുവൻ കുട്ടികളും ഉൾപ്പെടുന്ന സൂന്പ ഡാൻസ് എന്നിവ സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ശിഹാബുദ്ദീൻ, വാർഡ് മെന്പർ സഫ്ന അനസ്, പൂർവ വിദ്യാർഥി അഖിൽ ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലിയും നടന്നു.
വൈഎംസിഎ ബോധവത്കരണം
മലപ്പുറം: ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് മലപ്പുറം വൈഎംസിഎ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മേൽമുറി അധികാരതൊടി ജിഎംയുപി സ്കൂളിൽ നടത്തിയ പരിപാടി സീനിയർ അസിസ്റ്റന്റ് വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് എ.ജെ. ആന്റണി, പി.കെ. ജാസിർ,
വൈഎംസിഎ സബ് റീജിയൻ വൈസ് ചെയർമാൻ മാത്യുജോണ്‍, ജിബിൻ വർഗീസ്, രോഷനര ജാൻ, എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധി അമീന രുഷ്ദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ എക്സൈസ് ഓഫീസർ വിനിൽകുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ റാലി നടത്തി.
വെറ്റിലപ്പാറ ഹോളിക്രോസ് കോണ്‍വെന്റ് സ്കൂൾ
വെറ്റിലപ്പാറ: വെറ്റിലപ്പാറ ഗ്രാമപഞ്ചായത്ത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന ലഹരി വിമുക്ത വിദ്യാലയ പദ്ധതിയുടെ പ്രഖ്യാപനം ഹോളിക്രോസ് കോണ്‍വെന്റ് ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ആദ്യലഹരി വിമുക്ത വിദ്യാലയമായി സ്കൂളിനെ പ്രഖ്യാപിച്ചു. വിവിധതരത്തിലുള്ള ലഹരിപദാർഥങ്ങൾ, ശാരീരിക, മാനസിക വികലതകൾ സൃഷ്ടിക്കുമെന്നും ജീവിതവും സ്നേഹവുമാകണം നമ്മുടെ ലഹരിയെന്ന് പ്രസിഡന്റ് ജിഷ പറഞ്ഞു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഹസ്നത്ത് കുഞ്ഞാണി, ഊർങ്ങാട്ടിരി സിഎച്ച്എസ് അസിസ്റ്റന്റ് സർജൻ ഡോ. ജാനിഷ്, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ റഷീദ്, പബ്ലിക് ഹെൽത്ത് നഴ്സ് സുഹറ, സ്കൂൾ മാനേജർ സിസ്റ്റർ ജാൻസി ജോർജ്, വാർഡ് മെന്പർ ദീപാ രജിദാസ്, പിടിഎ പ്രസിഡന്റ് ജിൻസ് കുര്യൻ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്മിത വർഗീസ് എന്നിവർ പ്രസംഗിച്ചു.
സ്കൂളിന് ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചുള്ള ബഹുമതിപത്രം പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് സ്കൂൾ പ്രിൻസിപ്പലും മാനേജരും ഏറ്റുവാങ്ങി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന കുട്ടികളുടെ ഫ്ളാഷ് മോബ്, നൃത്തശില്പം ലഹരിവിരുദ്ധദിന പ്രതിജ്ഞ, ലഹരി വിരുദ്ധറാലി തുടങ്ങിയവയും സ്കൂളിൽ നടത്തി. ലഹരി വിരുദ്ധ ക്ലബായ വിമുക്തിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നന്നു. സ്കൂൾ നോഡൽ ഓഫീസർ സിനി ദേവസ്യ നേതൃത്വം നൽകി.