മൗലാന ഹോസ്പിറ്റലിൽ ഗവേഷണ ശില്പശാല നടത്തി
1571267
Sunday, June 29, 2025 5:19 AM IST
പെരിന്തൽമണ്ണ: മൗലാന ഹോസ്പിറ്റലിൽ ഡോക്ടർമാർക്കും വിദ്യാർഥികൾക്കുമായി ഗവേഷണ ശില്പശാല സംഘടിപ്പിച്ചു. മൗലാന ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. വി. അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. അസ്മ റഹീം, മണിപ്പാൽ അക്കാഡമി ഓഫ് ഹയർ എഡ്യുക്കേഷൻ ചീഫ് ഇന്നവേറ്റീവ് ഓഫീസർ ഡോ. മുഹമ്മദ് സുബൈർ, സൗദി കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് കെമിക്കൽസ് പ്രഫസർ ഡോ. അബ്ദുൾ മാലിക്ക് പീടികാക്കൽ, മണിപ്പാൽ കോളജ് പ്രഫ. ഡോ. കെ.ടി. മുഹമ്മദ് സാലിം, സെമി കോളൻ സിടിഒ കെ.കെ. ഇർഷാദ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
മൗലാന ഫാർമസി കോളജ് വൈസ് പ്രിൻസിപ്പലും ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്കൽ കമ്മിറ്റി മെന്പർ സെക്രട്ടറിയുമായ ഡോ. പി.പി. നസീഫ്, ഒമാൻ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ പ്രഫ. ഡോ. സി.എ. മൻസൂർ, മൗലാന ഹോസ്പിറ്റൽ സിഒഒ രാംദാസ്, ഡോ. വിഷ്ണു വാസുദേവൻ, ഡോ. വിനീതമേരി ജോയ്, ഡോ. ലിനു മോഹൻ, ഡോ. വി.കെ. സുമ, കെ. മൊയ്തീൻ, ഡോ.സി.കെ. മുഹമ്മദ് ഷിയ, ഡോ.പി. അബ്ദുൾ അസ്ലം, ശിഫ റഷീദ് എന്നിവർ പ്രസംഗിച്ചു.