കത്തോലിക്ക കോണ്‍ഗ്രസ് ഐക്യദാർഢ്യ സംഗമം
1571618
Monday, June 30, 2025 5:31 AM IST
അങ്ങാടിപ്പുറം: നൈജീരിയ ഉൾപ്പെടെ ലോകത്തെന്പാടും ക്രൈസ്തവർക്കെതിരെ നിരന്തരം നടക്കുന്ന കൂട്ടക്കുരുതിരിക്കും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾക്കുമെതിരെ പരിയാപുരം ഫാത്തിമാ മാതാ ഫൊറോന പള്ളി കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു.
ഫൊറോന വികാരി ഫാ.ജോർജ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പാരിഷ് സെക്രട്ടറി മനോജ് വീട്ടുവേലിക്കൂന്നേൽ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് രൂപത വൈസ് പ്രസിഡന്റ് ഷാന്േറാ തകിടിയിൽ, യൂണിറ്റ് പ്രസിഡന്റ് ജോയ്സി വാലോലിക്കൽ, സെക്രട്ടറി ഷാജു അറയ്ക്കൽ നെല്ലിശേരി, രൂപത പ്രതിനിധി വർഗീസ് പുതുശേരി എന്നിവർ നേതൃത്വം നൽകി.
മാലാപറന്പ്: കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതയുടെ കീഴിൽ മാലാപറന്പ് യൂണിറ്റ് പ്രതിഷേധ യോഗം നടത്തി. ലോകത്ത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ചില വർഗീയ സംഘടനകൾ ബോംബും തോക്കും ഉപയോഗിച്ച്് നിരപരാധികളായ ക്രൈസ്തവർക്കെതിരെ നടത്തുന്ന നിഷ്ഠൂരമായ കൊലപാതകങ്ങൾക്കെതിരെ ലോകമൊന്നാകെ പ്രതികരിക്കണമെന്നും കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്ക് പ്രാർഥന സഹായങ്ങൾ ഉണ്ടാകണമെന്നും ഫാ.ജോസ് കാരക്കാട്ട് ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
വികാരി ഫാ.ജോസഫ് മുകളേപറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ്് ജോർജ് ചിറത്തലയാട്ട് അധ്യക്ഷത വഹിച്ചു. ബെന്നി കരിയന്പള്ളി, ലിന്റോ ചക്കുങ്കൽ, ജിമ്മിച്ചൻ പാറടയിൽ, കുട്ടപ്പൻ ചക്കുങ്കൽ, ജോയി കൊച്ചീത്ര, ജോമോൻ വേടംപറന്പിൽ, ഷാജി പൂവ്വത്തിങ്കൽ, സോജി കുന്പിളുവേലിൽ, സിസ്റ്റർ ജോസ്ലിൻ, റോസിലി പാറടയിൽ, സിബി പനയ്ക്കൽ, മാജോ കുന്പിളുവേലിൽ, ആന്റണി മാറാട്ട് എന്നിവർ പ്രസംഗിച്ചു.
വാലില്ലാപ്പുഴ: നൈജീരിയ അടക്കമുള്ള രാജ്യങ്ങളിൽ ക്രൈസ്തവരെ കൂട്ടക്കുരുതി നടത്തുന്നതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതയുടെ ആഹ്വാന പ്രകാരം കത്തോലിക്ക കോണ്‍ഗ്രസ വാലില്ലാപ്പുഴ അങ്ങാടിയിലേക്ക് പ്രതിഷേധ റാലിയും ഇരകളോടുള്ള ഐക്യദാർഢ്യ പ്രഖ്യാപന യോഗവും നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു കണ്ടശാംകുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയിംസ് തൊട്ടിയിൽ, ട്രഷറർ ബിനു പുല്ലുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.