എസ്എസ്എൽസി; ജില്ലയിൽ 99.67 ശതമാനം വിജയം
1549405
Saturday, May 10, 2025 4:48 AM IST
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ 99.67 ശതമാനം വിജയം. സംസ്ഥാനത്ത് നാലാം സ്ഥാനവുമായാണ് മിന്നുംവിജയം നേടിയത്. പരീക്ഷ എഴുതിയ 43,841 വിദ്യാർഥികളിൽ 43,697 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 22,167 ആൺകുട്ടികളിൽ 22,059 പേർ ഉപരിപഠനത്തിന് അർഹരായപ്പോൾ പെൺകുട്ടികളിൽ പരീക്ഷ എഴുതിയ 21,674 ൽ 21,638 പേരും വിജയിച്ചു.
7,410 വിദ്യാർഥികളാണ് എല്ലാവിഷയത്തിലും എപ്ലസ് നേടിയത്. ഇതിൽ 2,439 ആൺകുട്ടികളും 4,971 പെൺകുട്ടികളുമാണ്. 33 സർക്കാർ സ്കൂളുകളും 38 എയ്ഡഡ് സ്കൂളുകളും 20 അൺഎയ്ഡഡ് സ്കൂളുകളും നൂറുമേനി വിജയം നേടി.
വടകര വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ വിജയശതമാനം -99.86. കോഴിക്കോട് 99.27 ശതമാനവും താമരശേരി വിദ്യാഭ്യാസ ജില്ലയിൽ 99.8 ശതമാനവുമാണ് വിജയം. ജില്ലയുടെ വിജയശതമാനത്തിൽ ഇത്തവണ നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷ വിജയശതമാനം 99.82 ആയിരുന്നു. എല്ലാവിഷയത്തിലും എപ്ലസ് നേടിയവരിൽ പെൺകുട്ടികളാണ് ഇത്തവണയും മുന്നിൽ.
എല്ലാവിഷയത്തിലും എപ്ലസ് നേടിയവരുടെ എണ്ണത്തിലും കഴിഞ്ഞവർഷത്തേതിനേക്കാൾ കുറവുണ്ടായി. കഴിഞ്ഞ വർഷം 8,563 പേർക്കായിരുന്നു എല്ലാവിഷയത്തിലും എപ്ലസ് ലഭിച്ചത്. വടകര വിദ്യാഭ്യാസ ഉപജില്ലയിലാണ് ഏറ്റവും കൂടുതൽപേർ എപ്ലസ് കരസ്ഥമാക്കിയത്. 2,863 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.
ഇതിൽ 987 ആൺകുട്ടികളും 1,876 പെൺകുട്ടികളുമാണ്. താമരശേരി വിദ്യാഭ്യാസ ഉപജില്ലയിൽ 2,727 പേരിൽ 944 ആൺകുട്ടികൾക്കും 1,783 പെൺകുട്ടികൾക്കുമാണ് എല്ലാവിഷയത്തിലും എപ്ലസ് ലഭിച്ചത്. കോഴിക്കോട് ഉപജില്ലയിൽ 1,820 വിദ്യാർഥികളിൽ 508 ആൺകുട്ടികളും 1,312 പെൺകുട്ടികളുമാണ്.
നൂറുമേനിയുമായി സർക്കാർ സ്കൂളുകൾ
കോഴിക്കോട്: ജില്ലയിൽ നൂറുമേനി നേട്ടവുമായി സർക്കാർ സ്കൂളുകൾ. 51 സ്കൂളുകളിലാണ് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചത്. മടപ്പള്ളി ജിവിഎച്ച്എസ്എസിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിച്ചത്. 542 പേരാണ് പരീക്ഷ എഴുതിയത്. പറയഞ്ചേരി ഗവ. ഗേൾസ് എച്ച്എസിൽ നിന്നാണ് ഏറ്റവും കുറവ് കുട്ടികൾ വിജയിച്ചത്. ആറ് പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.
വിജയം നേടിയ സ്കൂളുകൾ: (പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം ബ്രാക്കറ്റിൽ) : സംസ്കൃത എച്ച്എസ്എസ് വടകര (58), ഗവ. എച്ച്എസ്എസ് പുത്തൂർ (118), ജിഎച്ച്എസ്എസ് ചോറോട് (108), ജെഎൻഎം ഗവ. എച്ച്എസ്എസ് പുതുപ്പണം (254), ജിവിഎച്ച്എസ്എസ് മടപ്പള്ളി (542),
ജിഎച്ച്എസ്എസ് അഴിയൂർ (68), ജിഎച്ച്എസ് ആവളക്കുട്ടോത്ത് (101), കെകെഎം ജിവിഎച്ച്എസ്എസ് ഓർക്കാട്ടേരി (216), ജിഎച്ച്എസ്എസ് കല്ലാച്ചി (143), ജിആർഎഫ്ടിഎച്ച്എസ് കൊയിലാണ്ടി (20), ജിവിഎച്ച്എസ്എസ് കൊയിലാണ്ടി (535), ജിഎച്ച്എസ്എസ് പന്തലായനി കൊയിലാണ്ടി (394), ജിഎംവിഎച്ച്എസ്എസ് കൊയിലാണ്ടി (110), മണിയൂർ പഞ്ചായത്ത് എച്ച്എസ്എസ് (228), ജിഎച്ച്എസ്എസ് വെള്ളിയോട് (113),
ഗവ. ഹൈസ്കൂൾ വൻമുഖം (72), ഗവ. ഹൈസ്കൂൾ കാവിലുംപാറ (94), ഗവ. ഹൈസ്കൂൾ ചെറുവണ്ണൂർ (72), ഗവ. ഗണപത് ബിഎച്ച്എസ് ചാലപ്പുറം (235), ജിജിഎച്ച്എസ്എസ്. കല്ലായ് (13), ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് നടക്കാവ് (433), ജിഎച്ച്എസ്എസ് കാരപറമ്പ് (66), ഗവ. വിഎച്ച്എസ്എസ് കുറ്റിച്ചിറ (32), ഗവ. ഗേൾസ് എച്ച്എസ് ഫോർ ബോയ്സ് പറയഞ്ചേരി (7), ഗവ. ഗേൾസ് എച്ച്എസ് ഫോർ ഗേൾസ് പറയഞ്ചേരി (6),
ജിആർഎഫ്ടിഎച്ച്എസ് ആൻഡ് വിഎച്ച്എസ്എസ് ബേപ്പൂർ (13), ജിഎഫ്എച്ച്എസ്എസ് പുതിയാപ്പ (14), ജിഎച്ച്എസ്എസ് മെഡിക്കൽ കോളജ് കാന്പസ് (508), ജിഎച്ച്എസ്എസ് പെരിങ്ങൊളം (78), ജിഎച്ച്എസ് കക്കോടി (38), ജിവിഎച്ച്എസ്എസ്. ചെറുവണ്ണൂർ (202), ജിഎച്ച്എസ് കുണ്ടുപറമ്പ് (9)ഗവ. ഹൈസ്കൂൾ നല്ലളം (241).
നൂറുശതമാനം വിജയം നേടിയ എയ്ഡഡ് സ്കൂളുകൾ
(പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണം ബ്രാക്കറ്റിൽ)
സെന്റ് ആന്റണീസ് ജിഎച്ച്എസ് വടകര (217), എംയുഎംവിഎച്ചഎസ്എസ് വടകര(297), കടത്തനാട് രാജാസ് എച്ച്എസ് പുറമേരി(190), ടിഐഎംജിഎച്ച്എസ്എസ് നാദാപുരം(297), എംഐഎംഎച്ച്എസ്എസ് പാറോട് (428), കെപിഎംഎസ്എംഎച്ച്എസ് അരിക്കുളം(174), സെന്റ് ജോർജ് എച്ച്എസ് വിലങ്ങാട് (84),
എസ്വിഎജിഎച്ച്എസ് നടുവത്തൂർ(66), പൊയിൽകാവ് എച്ച്എസ്(285), എസ്എൻഎച്ച്എസ്എസ് തിരുവള്ളൂർ(315), റഹ്മാനിയ എച്ച്എസ് ആയഞ്ചേരി(142), കെപിഇഎസ് ഹൈസ്കൂൾ കായക്കൊടി(160), സാൻസ്ക്രിറ്റ് എച്ച്എസ് വട്ടോളി(366), ആർഎൻഎംഎച്ച്എസ് നരിപ്പറ്റ(216), സെന്റ് മേരീസ് എച്ച്എസ് മരുതോങ്കര(101), ഹോളി ഫാമിലി എച്ച്എസ് പടത്തുകടവ്(55), പി.ടി ചാക്കോ മെമ്മോറിയൽ എച്ച്എസ് കുണ്ടൂത്തോട് (78),
വടക്കുംമ്പാട് എച്ച്എസ് (323), സികെജി മെമ്മോറിയൽ എച്ച്എസ് ചിങ്ങപുരം(325),വേളം എച്ച്എസ് ചേരാപുരം(216), ബിടിഎംഎച്ച്എസ് തുറയൂർ(160), എജെ ജോൺ മെമ്മോറിയൽ എച്ച്എസ്( 162), കെഎംഎച്ച്എസ് കോട്ടക്കൽ(182), ക്രസന്റ് എച്ച്എസ് വാണിമേൽ (478), പന്തീരാങ്കാവ് എച്ച്എസ്(41), പ്രൊവിഡൻസ് ഗേൾസ് എച്ച്എസ്എസ് (293), സെന്റ് വിൻസെന്റ് കോളനി ജിഎച്ച്എസ് കോഴിക്കോട് (212),
സെന്റ് മൈക്കിൾ എച്ച്എസ്എസ് വെസ്റ്റ്ഹിൽ(274), ബിഇഎംജിഎച്ച്എസ്എസ് കോഴിക്കോട്(392), സെന്റ് ജോസഫ് ബോയ്സ് എച്ച്എസ്എസ് കോഴിക്കോട്(301), സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ്(184), സാവിയോ എച്ച്എസ്എസ് ദേവഗിരി(250), സിഎംസി ബോയ്സ് എച്ച്എസ് എലത്തൂർ(99),സിഎംസി ഗേൾസ് എച്ച്എസ് എലത്തൂർ(116), എകെകെആർ ബോയ്സ് എച്ച്എസ് ചേളന്നൂർ(56), എകെകെആർ ഗേൾസ് എച്ച്എസ്എസ് ചേളന്നൂർ(86), സേവാമന്ദിർപോസ്റ്റ് ബേസിക് സ്കൂൾ രാമനാട്ടുകര(479), കാലിക്കട്ട് ഗേൾസ് എച്ച്എസ് കുണ്ടുങ്ങൽ(352).
അൺഎയ്ഡഡ് സ്കൂളുകൾ
ശ്രീനാരായണ എച്ച്എസ്എസ് വടകര (81), ഇലാഹിയ എച്ച്എസ്എസ് കാപ്പാട് (69), ഇസ്ലാമിക് അക്കാദമി ഇഎച്ച്എസ് കോട്ടക്കൽ (18), ഐസിഎസ് സെക്കൻഡറി സ്കൂൾ കൊയിലാണ്ടി (97), എൻഎസ്എസ്എച്ച്എസ്എസ് മീഞ്ചന്ത (9), ഗുജറാത്തി വിദ്യാലയ എച്ച്എസ്എസ് (13), കാലിക്കട്ട് ഇസ്ലാമിക് റസിഡൻഷ്യൽ സ്കൂൾ എച്ച്എസ് മാത്തറ (21),
ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇഎംഎച്ച്എസ് കോഴിക്കോട് (33), ചിൻമയ ഇഎംഎച്ച്എസ് (81), സിൽവർ ഹിൽസ് എച്ച്എച്ച്എസ്, കോഴിക്കോട് (133), പ്രസന്റേഷൻ എച്ച്എച്ച്എസ് (161), വെനേറിനി ഇഎംഎച്ച്എസ് കരിങ്കല്ലായ് (106), ജെഡിടി ഇസ്ലാം ഇഖ്റ ഇംഗ്ലീഷ് മീഡിയം സ്കൂൾ (49),
ക്രസന്റ് പബ്ലിക് സ്കൂൾ മാവൂർ (46), ഖാദിസിയ ഇംഗ്ലീഷ് സ്കൂൾ (36), സരസ്വതി വിദ്യാമന്ദിരം ഇഎംഎച്ച്എസ് കോട്ടൂളി (40), നിവേദിത വിദ്യാ പീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ രാമനാട്ടുകര (21), സരസ്വതി വിദ്യാ നികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പന്തീരങ്കാവ് (28), മർക്കസ് ഇന്റർനാഷണൽ സ്കൂൾ (84), ഒലീവ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ (88).
മലയോര മേഖലയിലെ സ്കൂളുകള്‍ക്ക് മിന്നും വിജയം
എസ്എസ്എൽസി പരീക്ഷയിൽ മലയോര മേഖലയിലെ സ്കൂളുകൾ ഇത്തവണയും നൂറിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ തുടർച്ചയായി 21-ാം തവണയാണ് നൂറിൽ നൂറ് ശതമാനം വിജയം കൈവരിച്ചത്.
ആകെ 107 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയവരിൽ 24 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂൾ തുടർച്ചയായി ഏഴാം തവണയും നൂറ് ശതമാനം വിജയം കൈവരിച്ചു. ആകെ 152 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയവരിൽ 29 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.
കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളും ഇത്തവണയും നൂറിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. ആകെ 154 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയവരിൽ 44 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിക്കൊണ്ടാണ് മലയോര മേഖലയ്ക്ക് അഭിമാനമായി തീർന്നത്.
പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂളിൽ 183 കുട്ടികൾ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി. 47 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ 142 കുട്ടികളിൽ 14 കുട്ടികൾക്കും കക്കാടംപൊയിൽ സെന്റ് മേരിസ് ഹൈസ്കൂളിൽ 27 കുട്ടികളിൽ രണ്ട് കുട്ടികൾക്കും മുക്കം ഹൈസ്കൂളിൽ 71 കുട്ടികളിൽ രണ്ട് കുട്ടികൾക്കും ആനയാംകുന്ന് ഹൈസ്കൂളിൽ 143 കുട്ടികളിൽ 22 കുട്ടികൾക്കും മുഴുവൻ വിഷയങ്ങൾക്ക് എപ്ലസ് ലഭിച്ചു.
താമരശേരി കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിലെ സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം
താമരശേരി: താമരശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയിലെ സ്കൂളുകൾ വിജയത്തിളക്കത്തിൽ. ആകെയുള്ള 20 ഹൈസ്കൂളുകളിൽ 20നും നൂറു ശതമാനം വിജയം നേടാനായി. 2429 പേരാണ് പരീക്ഷ എഴുതിയത്. മുഴുവൻ പേരും വിജയികളായി.
471 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വിജയികളെയും പ്രോത്സാഹനങ്ങളുമായി പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും അനധ്യാപകരെയും പിടിഎയെയും അഭിനന്ദിച്ചു.
അധ്യാപകരുമായി ചേർന്ന് നന്നായി പ്രയത്നിച്ച വിദ്യാര്‍ഥികളുടെ സ്ഥിരോത്സാഹവും അധ്യാപകരുടെയും പിടിഎയുടെയും ജാഗ്രതയുമാണ് തിളക്കമാർന്ന വിജയത്തിന്നു പിന്നിലെന്ന് കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പറഞ്ഞു. ഹോളിഫാമിലി എച്ച്എസ് കട്ടിപ്പാറ, സെന്റ് ആന്റണീസ് എച്ച്എസ് കണ്ണോത്ത്,
സെന്റ് മേരീസ് എച്ച്എസ് കല്ലാനോട്, സെന്റ് ജോസഫ് എച്ച്എസ് ചെമ്പനോട, സെന്റ് മേരീസ് എച്ച്എസ് കക്കാടംപൊയിൽ, സെന്റ് ജോസഫ് എച്ച്എസ് കോടഞ്ചേരി, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ് കൂടരഞ്ഞി,
സെന്റ് തോമസ് എച്ച്എസ് കൂരാച്ചുണ്ട്, സെന്റ് ജോർജസ് എച്ച്എസ്എസ് കുളത്തുവയൽ, പിടിസിഎംഎച്ച്എസ് കുണ്ടുതോട്, മേരി ഗിരി എച്ച് എസ് മരംഞ്ചാട്ടി, സെന്റ് മേരീസ് എച്ച്എസ് മരുതോംകര, സെന്റ് ജോൺസ് എച്ച്എസ് നെല്ലിപ്പൊയിൽ, ഹോളി ഫാമിലി എച്ച്എസ് പടത്തുകടവ്, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ് പുന്നയ്ക്കൽ,
സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരാംപാറ, സേക്രട്ട് ഹാർട്ട് എച്ച്എസ് തിരുവമ്പാടി, ഹോളി ഫാമിലി എച്ച് എസ് വേനപ്പാറ, സെന്റ് ജോർജസ് എച്ച്എസ് വിലങ്ങാട്, സെന്റ് തോമസ് എച്ച്എസ് തോട്ടുമുക്കം എന്നീ സ്കൂളുകളാണ് നൂറുശതമാനത്തോടെ മികച്ച നേട്ടം കൈവരിച്ചത്.