കുറുക്കൻകുന്നിൽ കുടിവെള്ളമില്ല: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
1549176
Friday, May 9, 2025 5:39 AM IST
കോഴിക്കോട്: തലക്കുളത്തൂർ പഞ്ചായത്തിലെ കുറുക്കൻ കുന്നിൽ താമസിക്കുന്ന 18 കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
10 വർഷങ്ങൾക്ക് മുമ്പ് കിണർ ഇടിഞ്ഞത് കാരണമാണ് കുടിവെള്ളം ഇല്ലാതായത്. പൈപ്പുണ്ടെങ്കിലും വെള്ളം കിട്ടാറില്ലെന്നും നാട്ടുകാർ പറയുന്നു.