കർഷകർക്കാശ്വാസം; നടക്കൽ തോട് ശുചീകരിച്ചു
1548413
Tuesday, May 6, 2025 7:37 AM IST
മുക്കം: നിരവധി കർഷകർക്കാശ്വാസമായി കാരക്കുറ്റി - നടക്കൽ - കുറ്റിപ്പൊയിൽ തോട് ശുചീകരിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് തോടിന്റെ ഒരു ഭാഗം കലുങ്കിനോട് ചേർന്ന് ശുചീകരിച്ചത്.നിലവിൽ മുകൾ ഭാഗത്ത് നിന്നും കല്ലും മണ്ണും ചപ്പുചവറുകളുമൊലിച്ചെത്തി സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയായിരുന്നു. വെള്ളം കെട്ടി നിൽക്കുന്നത് സമീപത്തെ കിണറുകൾ കലങ്ങുന്നതിനും വയലുകളിലേക്ക് കൂടുതൽ വെള്ളം ഒലിച്ചിറങ്ങി കൃഷി ചെയ്യുന്നതിനും തടസ്സമായിരുന്നു.
ഈ സാഹചര്യത്തിലാണ് വാർഡ് മെമ്പർ വി. ഷംലൂലത്തിന്റെ നേതൃത്വത്തിൽ തോട് ശുചീകരിച്ചത്. അഹമ്മദ് കുട്ടി പുളക്ക തൊടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.