വീട്ടിൽ നിന്ന് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1547740
Sunday, May 4, 2025 5:30 AM IST
നാദാപുരം: വീട്ടിനകത്ത് കിടപ്പ് മുറിയിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വാണിമേൽ കോടിയൂറ സ്വദേശി ഫൈസൽ (36) നെയാണ് വളയം സബ് ഇൻസ്പെക്ടർ ആർ.സി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
0.63 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്ന് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ വെള്ളിയാഴ്ച്ച പോലീസ് പരിശോധന നടത്തുകയായിരുന്നു. കിടപ്പ് മുറിയിൽ തലയണക്കുള്ളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.