റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു
1547327
Friday, May 2, 2025 10:28 PM IST
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുണ്ടിക്കല്‍താഴം കോട്ടാംപറമ്പ് കേളമംഗലത്ത് ചാലില്‍ കൃപേഷ് (35) ആണ് മരിച്ചത്. ഏപ്രില്‍ 17ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് ജോലിക്കിടെയായിരുന്നു ഷോക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ കൃപേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശി രാജേഷിനും പരിക്കേറ്റിരുന്നു. കൃഷ്ണന്റെയും രജനിയുടെയും മകനാണ് കൃപേഷ്. ഭാര്യ: പ്രവീണ. മക്കള്‍: കൃതി കൃഷ്ണ, കൃഷ്ണ ദേവ്, സഹോദരങ്ങള്‍: രഞ്ജിത്ത്, അനുഷ.