ചെറുവാടി മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു
1547501
Saturday, May 3, 2025 5:31 AM IST
മുക്കം: കഴിഞ്ഞ 15 വർഷത്തിലധികമായി കൊടിയത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ പ്രവർത്തനം കൂടുതൽ പ്രാദേശിക തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ മേഖല കമ്മിറ്റി ഓഫീസുകൾ തുറക്കും. പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറുവാടി മേഖല കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. ചേറ്റൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ മറിയം കുട്ടി ഹസൻ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി. സൂഫിയാൻ, സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്തംഗം ടി.കെ അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.