സോഫ്റ്റ്ബേസ്ബോൾ കേരള ടീം ഫൈനൽ ക്യാമ്പ്
1547498
Saturday, May 3, 2025 5:31 AM IST
കോടഞ്ചേരി: മേയ് ഏഴ് മുതൽ 10 വരെ മഹാരാഷ്ട്രയിലെ കിർലോസ്കർവാഡി പലൂസ് സ്റ്റേഡിയത്തിൽ നടക്കുന്ന സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം ഫൈനൽ ക്യാമ്പ് ആരംഭിച്ചു.
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച അഞ്ച് ദിവസത്തെ അവസാനഘട്ട പരിശീലന ക്യാമ്പ് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമതി അംഗം കെ.എം. ജോസഫ് ഉദ്ഘാടനം ചെയ്തു.
സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് റോക്കച്ചൻ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. അന്തർദേശീയ ഹാൻഡ് ബോൾ കായിക താരം റോബർട്ട് അറക്കൽ, അക്ഷയ് കൃഷ്ണ, ദേശീയ താരങ്ങളായ സിബി മാനുവൽ,
എൻ.എം.സിജി, സനിമോൻ പുള്ളിക്കാട്ടിൽ, സാബിൻസ് സെബാസ്റ്റ്യൻ, സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി വിപിൻ സോജൻ, ടോം ജോർജ്, ഷൈൻ ജോസ്, കേരള ടീം മാനേജർ സിന്ദു ഷിജോ എന്നിവർ പ്രസംഗിച്ചു.