മു​ക്കം:​കു​ട്ടി​ക​ളു​ടെ കു​ഞ്ഞു​ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി തി​രു​വ​മ്പാ​ടി എം​എ​ല്‍​എ ലി​ന്‍റോ ജോ​സ​ഫ്. മു​ക്കം ക​ല്ലു​രു​ട്ടി​യി​ലെ കു​ട്ടി​ക​ളാ​ണ് മ​ധ്യ​വേ​ന​ല​വ​ധി​ക്ക് മി​ഠാ​യി​ക്ക​ട തു​ട​ങ്ങി​യ​ത്.
ക​ട ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം കു​രു​ന്നു​ക​ളു​ടെ കൈ​ക​ളി​ല്‍ നി​ന്ന് എം​എ​ല്‍​എ തേ​ൻ മി​ഠാ​യി വാ​ങ്ങി അ​വ​ർ​ക്ക് ത​ന്നെ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

"ക​ല്ലു​രു​ട്ടി​യി​ലെ ലു​ലു മാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു', എ​ന്ന പേ​രി​ല്‍ എം​എ​ല്‍​എ ഇ​തി​ന്‍റെ വീ​ഡി​യോ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ക​ല്ലു​രു​ട്ടി ന​ഹാ​സ് സെ​റീ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് സി​യാ​ൻ, മു​ഹ​മ്മ​ദ് സാ​മി​ല്‍, സു​ഹൃ​ത്തു​ക്ക​ളാ​യ നി​ജു, അ​ന​ന്തു എ​ന്നി​വ​രാ​ണ് കു​ട്ടി​ക്ക​ട ന​ട​ത്തു​ന്ന​ത്.

അ​ഭി​ജി​ത്ത് മു​ര​ളി​യാ​ണ് ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് പ്ര​ചോ​ദ​ന​മാ​യി മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. സ്കൂ​ള്‍ അ​ട​ച്ച​പ്പോ​ള്‍ കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ആ​ശ​യം മു​ന്നോ​ട്ട് വ​ച്ച​ത്. സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ളാ​ണ് ഇ​വ​രു​ടെ ക​സ്റ്റ​മേ​ഴ്‌​സ്.