കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ സമ്മേളനം ആരംഭിച്ചു
1547732
Sunday, May 4, 2025 5:15 AM IST
കോഴിക്കോട്: ഹൃദയാരോഗ്യം, അതിനൂതന ഹൃദ്രോഗ ചികിത്സാ സാങ്കേതിക വിദ്യകൾ, നവീകരണം, എന്നിവ ലക്ഷ്യമിട്ടുള്ള കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ (സിഎസ്ഐ-കെ) മൂന്ന് ദിവസത്തെ സമ്മേളനം റാവിസ് കടവ് റിസോർട്ടിൽ ആരംഭിച്ചു.
സിഎസ്ഐ-കെ പ്രസിഡന്റ് ഡോ. ശിവപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
നേരത്തെയുള്ള രോഗനിർണയം, മികച്ച ചികിത്സാ രീതികൾ, രോഗ പരിചരണം എന്നിവയിൽ സംസ്ഥാനം മുന്നിലാണ്. എന്നാൽ, യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദ്രോഗനിരക്കുകളെ ചെറുക്കുന്നതിൽ ജീവിതശൈലി മാറ്റങ്ങളുടെയും പ്രതിരോധ പ്രചാരണ പരിപാടികളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഡോ. ശിവപ്രസാദ് പറഞ്ഞു.
വൈസ് പ്രസിഡന്റും സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. പി.കെ. അശോകൻ, സെക്രട്ടറി ഡോ. എസ്.എം. അഷ്റഫ്, ഡോ. പി. രവീന്ദ്രൻ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. ജോൺ എഫ്. ജോൺ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രാജേഷ് മുരളീധരൻ എന്നിവർ പ്രസംഗിച്ചു.