കേന്ദ്രം കാണിക്കുന്ന നീതികേടിനെതിരേ പ്രതികരിക്കണം: മന്ത്രി എ.കെ. ശശീന്ദ്രൻ
1547743
Sunday, May 4, 2025 5:30 AM IST
ബാലുശേരി: കേന്ദ്രം കേരളത്തോടു കാണിക്കുന്ന നീതികേടിനെതിരേ പ്രതികരിക്കാൻ യുഡിഎഫ് തയാറാകുന്നില്ലെന്നും രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി എൽഡിഎഫ് സർക്കാറിനെതിരേ ആക്ഷേപമുയർത്തി തളർത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
എൻസിപി- എസ് ബാലുശേരി ബ്ലോക്ക് കൺഷൻഷനും കിസാൻ സഭ കർമ്മ ശ്രേഷ്ഠ പുരസ്ക്കാര ജേതാവ് ഒ.ഡി തോമസിനെ അനുമോദിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.വി ഭാസ്ക്കരൻ കിടാവ് അധ്യക്ഷത വഹിച്ചു. കിസാൻ സഭ കർമ്മ ശ്രേഷ്ഠ പുരസ്ക്കാര ജേതാവ് ഒ.ഡി. തോമസിനെയും മുതിർന്ന എൻസിപി പ്രവർത്തകൻ കെ.സി ആലിക്കോയ ഹാജി എന്നിവരെ ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ പി. സുധാകരൻ, സി. സത്യചന്ദ്രൻ, ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ്, വൈസ് പ്രസിഡന്റ് ടി.പി വിജയൻ, റീന കല്ലങ്ങാട്, വിജയൻ, കെ.ആർ. രാമകൃഷ്ണൻ, വർഗീസ്, കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.