കൊയിലാണ്ടിയിൽ വീണ്ടും എംഡിഎംഎ വേട്ട
1547742
Sunday, May 4, 2025 5:30 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ എംഡിഎംഎ പിടികൂടി. കൊയിലാണ്ടി നടേരി മഞ്ഞളാട് പറമ്പിൽ ഹബീബിന്റെ കൈയിൽ നിന്ന് മൂന്നു ഗ്രാം എംഡിഎംഎയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.
വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ സിഐ ശ്രീലാൽ ചന്ദ്രശേഖരൻ എസ്ഐ പ്രദീപൻ, എഎസ്ഐ ബിജു വാണിയംകുളം, അനഘ, ഡാൻസാഫ് അംഗങ്ങളായ ഷാജി, ബിനീഷ്, ഷോബിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
നേരത്തെ19 ഗ്രാം എംഡിഎംഎ കൈവശം വച്ച കാവുംവട്ടം സ്വദേശി മുഹമ്മദ് ഹാഷിമിന്റെ സംഘത്തിലെ പ്രധാന കണ്ണിയാണ് ഹബീബ്.