വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി
1547741
Sunday, May 4, 2025 5:30 AM IST
കോടഞ്ചേരി: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) കോഴിക്കോട് ജില്ല പ്രസിഡന്റ് മനോജ് കുമാർ പാലങ്ങാട് കർഷക തൊഴിലാളികളുടെ വിവിധ അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ട് നയിക്കുന്ന ജില്ല സമര വാഹന പ്രചാരണ ജാഥയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി വി.ടി. സുരേന്ദ്രൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡികെടിഎഫ് ജില്ല വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിൽ,
കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഫസൽ പാലങ്ങാട്, ന്യൂനപക്ഷ നിയോജക മണ്ഡലം പ്രസിഡന്റ് സേവ്യർ കുന്നത്തേട്ട്, കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ബാബു പട്ടരാട്ട്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സജി നിരവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.