കത്തോലിക്ക കോൺഗ്രസ് വിമൻസ് കൗൺസിൽ രൂപീകരിച്ചു
1547505
Saturday, May 3, 2025 5:39 AM IST
തിരുവമ്പാടി: കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വിമൻസ് കൗൺസിൽ രൂപീകരിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ പ്രവർത്തനം വിപുലമാക്കുന്നതിനും അൽമായ നേതൃത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഇതുമൂലം സാധ്യമാകും.
ജനറൽ കോഡിനേറ്ററായി ലൈസാമ്മ മാടപ്പാട്ടിനേയും കോഡിനേറ്റർമാരായി ബിജി മണ്ഡപത്തിൽ, ഡെയ്സി സിബി പുത്തൻ പുരക്കൽ, ഷേർളി സണ്ണി മണകുന്നേൽ, എമിലി റോയി പുളിയിലക്കാട്ട് എന്നിവരെ തെരഞ്ഞെടുത്തു.
രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, യൂണിറ്റ് പ്രസിഡന്റ് രാജൻ ചെമ്പകം, രൂപത സെക്രട്ടറി പ്രിൻസ് തിനംപറമ്പിൽ, ഫൊറോന പ്രസിഡന്റ് ജോസഫ് പുലക്കുടിയിൽ, ടോമി ചക്കിട്ടമുറിയിൽ, സണ്ണി പുതുപ്പറമ്പിൽ, മാർഗരറ്റ് തേവടിയിൽ എന്നിവർ പ്രസംഗിച്ചു.