ബിജെപി ഭരണം അവസാനിപ്പിക്കാൻ സോഷ്യലിസ്റ്റുകൾക്കെ സാധിക്കൂവെന്ന്
1547499
Saturday, May 3, 2025 5:31 AM IST
കൂടരഞ്ഞി: ഇന്ത്യയെ ജാതി അടിസ്ഥാനത്തിൽ വിഭജിച്ച് ഭരിക്കുക എന്ന ആർബിഎസ് അജണ്ടയാണ് കേന്ദ്രത്തിൽ ബിജെപി നടപ്പിലാക്കുന്നതെന്ന് കെ.പി. മോഹനൻ എംഎൽഎ പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് ഉണ്ടായ വിജയത്തിന് അടിസ്ഥാനം ലാലു പ്രസാദ് യദാവ് നേതൃത്വം കൊടുക്കുന്ന ആർജെഡിയുടെ നേതൃത്വത്തിൽ കുറച്ച് സോഷ്യലിസ്റ്റുകൾ ഒന്നിച്ചതിനാലാണ്.
ഇന്ത്യയിലെ സോഷ്യലിസ്റ്റുകൾ ഒന്നിച്ചാൽ ബിജെപിയുടെ കിരാതഭരണം അവസാനിപ്പിക്കുന്നതിന് സാധിക്കും. സോഷ്യലിസ്റ്റുകൾക്കല്ലാതെ മറ്റൊരു കക്ഷിക്കും ബിജെപിയെ താഴെയിറക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ആർജെഡി പ്രസിഡന്റ് എം.കെ ഭാസ്കരൻ, നാഷണൽ കൗൺസിൽ മെമ്പർ പി.എം. തോമസ്, ജില്ലാ സെക്രട്ടറിമാരായ പ്രേംഭാസിൽ, വിൽസൺ പുല്ലുവേലിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ടാർസൺ ജോസ്, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.